തെക്കന്‍ കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലുള്ള ഓയിക്കോസ് കൊറിയന്‍-അമേരിക്കന്‍ ക്രിസ്ത്യന്‍ കോളജില്‍ മുന്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഏഴു പേരില്‍ ഇന്ത്യക്കാരനും. സിക്കിം സ്വദേശി റിന്‍സിംഗ് ബൂട്ടിയ(38) ആണ് കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍. ഒയിക്കോസ് കോളജില്‍ നഴ്സിംഗ് വിദ്യാര്‍ഥി ആയിരുന്നു.
വെടിവയ്പില്‍ ദേവീന്ദര്‍ കൌര്‍ എന്ന ഇന്ത്യക്കാരിക്കും പരിക്കേറ്റു. വലതുകൈയില്‍ വെടിയേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ദക്ഷിണകൊറിയന്‍ വംശജനായ അമേരിക്കന്‍ പൌരന്‍ ഗോ ഹ്(43) ആണ് കോളജില്‍ കഴിഞ്ഞദിവസം രാവിലെ വെടിവയ്പു നടത്തിയത്. കൊല്ലപ്പെട്ടവരില്‍ അധികവും വിദ്യാര്‍ഥികളാണ്. സംഭവത്തിനു പിന്നാലെ ഇയാള്‍ ഓക്ലന്‍ഡ് പോലീസിനു കീഴടങ്ങി.
പരിക്കേറ്റവരില്‍ ദവീന്ദര്‍ കൗര്‍ എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനിയുമുണ്ട്. വലതുകൈയില്‍ വെടിയേറ്റ് ചികിത്സയിലാണ് ഈ പത്തൊമ്പതുകാരി. കോളേജിന് പുറത്തു വെച്ച് ബൂട്ടിയയുടെ കാര്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കോ വോണ്‍ ഇദ്ദേഹത്തിനു നേരേ വെടിവെച്ചത്. സിക്കിമില്‍നിന്നെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിയായ ബൂട്ടിയ സാന്‍ഫ്രാന്‍സിസ്‌കോയിലെ നോര്‍ത്ത് ബീച്ചില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഓകിയോസില്‍ പഠിക്കുന്നതിനൊപ്പം രാത്രിയില്‍ നഗരത്തിലെ വിമാനത്താവളങ്ങള്‍ വൃത്തിയാക്കുന്ന ജോലിയും ബൂട്ടിയ ചെയ്തിരുന്നു. ലഘുഭക്ഷണശാലയിലും ബൂട്ടിയ ജോലി ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് സാന്‍ഡി ക്ലോസ് പറഞ്ഞു.
കുറേക്കാലമായി ക്ലാസില്‍ വരാതിരുന്ന കോ വോണ്‍ ചൊവ്വാഴ്ച പൊടുന്നനേ ക്ലാസിലെത്തി, സഹപാഠികളോട് ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു. തുടര്‍ന്ന് തുരുതുരെ വെടിവെച്ചു. വിദ്യാര്‍ഥികള്‍ ചിതറിയോടി. അഞ്ച് പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേര്‍ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ക്ലാസിലെത്തും മുമ്പ് റിസപ്ഷനിസ്റ്റിനെ ബന്ദിയാക്കി സര്‍വകലാശാലാ ഭരണ സമിതിയിലെ ഒരു വനിതാ അംഗത്തെ വോണ്‍ അന്വേഷിച്ചിരുന്നുവെന്ന് ഓക്‌ലന്‍ഡ് പോലീസ് തലവന്‍ ഹോവാഡ് ജോര്‍ദാന്‍ പറഞ്ഞു.
തൊട്ടടുത്ത പട്ടണമായ അലമെന്‍ഡയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് അക്രമി കീഴടങ്ങയത്. കോളേജില്‍ നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്നു വോണെന്ന് ഓയികോസിന്റെ സ്ഥാപകന്‍ ജോങ് കിം പറഞ്ഞു. ഇയാള്‍ പഠനം നിര്‍ത്തിയതാണോ, അധികൃതര്‍ പുറത്താക്കിയതാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷം മുമ്പാണ് കിം കോളേജു സ്ഥാപിച്ചത്. ഇവിടത്തെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും കൊറിയന്‍ വംശജരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല