ഫ്രഞ്ച് നഗരം തൗലൗസില്‍ ഏഴുപേരെ വധിച്ച അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുമായി ബന്ധമുള്ള മതതീവ്രവാദി മുഹമ്മദ് മിറാഹിനെ 32 മണിക്കൂര്‍ നീണ്ട ഓപ്പറേഷനിടെയാണ് കീഴടക്കിയ്. ഏറ്റുമുട്ടലിനിടെ തേക്കേന്തിയ മിറാഹ് ജനലിലൂടെ പുറത്തേക്കു ചാടുകയായിരുന്നു. മുകള്‍നിലിയില്‍ നിന്നുള്ള വീഴ്ചയിലാണ് ഇയാള്‍ മരിച്ചതെന്നും നിലത്തു വീണപ്പോള്‍ പൊലീസ് വെടിവച്ചു കൊന്നതാണെന്നും വ്യത്യസ്ഥ റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റുമുട്ടലിനിടെ രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. അള്‍ജീരിയന്‍ സ്വദേശിയായ മിറാഹ് പാക്കിസ്ഥാനിലെ ഗേത്രമേഖല വസിറിസ്ഥാനിലും അഫ്ഗാനിലും കഴിഞ്ഞിട്ടുണ്ട്. മതതീവ്രവാദിയായ ഇയാള്‍ പിന്നീട് അല്‍ക്വയ്ദയുടെ പരിശീലനം നേടുകയായിരുന്നെന്ന് പൊലീസ്. തൗലൗസില്‍ മിറാഹ് താമസിച്ചിരുന്ന കെട്ടിടം ബുധനാഴ്ച പൊലീസ് വളഞ്ഞു. കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും 32 മണിക്കൂര്‍ പിന്നിട്ടിട്ടും കൂട്ടാക്കിയില്ല. ഭീകരനെ ജീവനോടെ പിടിക്കാനായിരുന്നു ഫ്രഞ്ച് പൊലീസിന്‍റെ നീക്കം.
ഇടയ്ക്ക് ഇരുപക്ഷത്തുനിന്നും വെടിവയ്പ്പുണ്ടായി. ഇതിനിടെ, ജൂതവിദ്യാലയത്തിനു മുന്നില്‍ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേരെയും മറ്റൊരു ആക്രമണത്തില്‍ രണ്ട് അര്‍ധ സൈനികരെയും വധിച്ചതില്‍ അഭിമാനിക്കുന്നെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. ടുളൂസിലെ ജൂതസ്കൂളിനു നേര്‍ക്ക് മേരാ നടത്തിയ വെടിവയ്പില്‍ മൂന്നു കുട്ടികളും ഒരു റബ്ബിയുമാണു കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലിലെത്തിച്ചു സംസ്കരിച്ചു. ഈ സംഭവത്തിന് ഒരാഴ്ച മുമ്പാണു ടുളൂസിനടുത്ത് മൂന്നു സൈനികരെ മേരാ കൊലപ്പെടുത്തിയത്.
ഒരു ദശകത്തിനുള്ളില്‍ ഫ്രാന്‍സില്‍ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പു നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.അക്രമിയെ കണ്െടത്തി വധിച്ച ഫ്രഞ്ച് സുരക്ഷാ വിഭാഗത്തെ പ്രസിഡന്റ് സര്‍ക്കോസി അഭിനന്ദിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍്പ്പെടുത്തുമെന്നും സര്‍ക്കോസി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല