സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കു നേരെ വെടിവെപ്പ്; നടന്നത് വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലെ മസറെറ്റാ നഗരത്തില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരേ വെടിയുതിര്‍ത്ത അക്രമിയെ പോലീസ് പിടികൂടി. ആറു കുടിയേറ്റക്കാര്‍ക്കു പരിക്കേറ്റു. ഒരു കാറില്‍നിന്നാണ് 28കാരനായ അക്രമി വെടിയുതിര്‍ത്തത്. കുടിയേറ്റത്തെ എതിര്‍ക്കുന്ന പ്രസ്ഥാനവുമായി സഹകരിക്കുന്നയാളാണു പിടിയിലായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമി കാറിലിരുന്ന് കാല്‍നടയാത്രക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മാസിറാത്തയിലെ 28 വയസുള്ള വെള്ളക്കാരനാണ് ആക്രമിയെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ചിത്രവും പുറത്തുവിട്ടു. നഗരത്തില്‍ നിന്ന് 18വയസുള്ള ഇറ്റാലിയന്‍ യുവതിയുടെ മൃതദേഹം തുണ്ടതുണ്ടമാക്കി രണ്ട് സ്യൂട്ട്‌കേസുകളിലായി ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞദിവസംകണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 29വയസുള്ള നൈജീരിയന്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവവുമായി വെടിവെപ്പിനു ബന്ധമുണ്ടോ എന്നത് അന്വേഷിച്ചു വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല