സ്വന്തം ലേഖകന്‍: യുഎസില്‍ റസ്റ്റോറന്റില്‍ നഗ്‌നനായെത്തിയ യുവാവ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ടെന്നസ്സിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.25നാണ് സംഭവം.
നഗ്‌നനായി റസ്‌റ്റോറന്റിലെത്തിയ യുവാവ് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. റസ്റ്റോറന്റിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് വെടിയേറ്റു. മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, കാവല്‍ക്കാരിലൊരാള്‍ ഇയാളുടെ കൈയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു.
ട്രാവിസ് റെയ്ന്‍കിങ് എന്ന 29 വയസ്സുള്ള യുവാവാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി. നഗ്‌നനായാണ് ഇയാള്‍ റെസ്‌റ്റോറന്റിലെത്തിയതെന്നും വെടിവെച്ചശേഷം ഇയാള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കുവേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല