സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എന്‍ജിഒ കേന്ദ്രത്തില്‍ വെടിവപ്പ്, 14 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു. കാലിഫോര്‍ണിയയില്‍ സന്നദ്ധ സംഘടനയുടെ കേന്ദ്രത്തിലേക്ക് ആയുധധാരികളായ മൂന്നു പേര്‍ ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 20 ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആക്രമികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് ഉറപ്പിക്കാനാവില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍ലാന്‍ഡ് റീജ്യനല്‍ സെന്റര്‍ എന്ന ആരോഗ്യ സംഘടനയുടെ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്.
പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 11.40ഓടെയാണ് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.10ഓടെ) വെടിവെപ്പുണ്ടായത്. പൊലീസും ഫയര്‍ ഡിപാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തത്തെി ആക്രമികളെ നേരിട്ടു. കെട്ടിടത്തില്‍നിന്ന് ആളുകള്‍ കൈകളുയര്‍ത്തി ഇറങ്ങിയോടുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല