സ്വന്തം ലേഖകന്‍: യുഎസില്‍ സൗത്ത് കരോളൈനയിലെ റസ്റ്റോറന്റില്‍ വെടിവപ്പ്, വിനോദ സഞ്ചാരികളെ ബന്ദിയാക്കിയ ആക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി. ചാള്‍സ്റ്റണിലുള്ള റെസ്റ്റോറന്റില്‍ അപ്രതീക്ഷിതമായി വെടിവപ്പു നടത്തിയ ജീവനക്കാരനെ പോലീസ് വെടിവച്ചു വീഴ്ത്തി. അതീവ ഗുരുതരമായി പരിക്കേറ്റ ഇ!യാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
ചാള്‍സ്റ്റണില്‍ വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന വിര്‍ജീനിയാസ് ഓണ്‍ കിംഗ് റെസ്റ്റോറന്റില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. റെസ്റ്റോറന്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഒരാള്‍ക്ക് നേരെ നിറയൊഴിച്ച ശേഷം മറ്റൊരാളെ ബന്ദിയാക്കി. അക്രമത്തെക്കുറിച്ച് അടിയന്തര സന്ദേശം ലഭിച്ച പോലീസ് സംഘം സ്ഥലത്തെത്തി അക്രമിയെ കീഴടക്കുകയായിരുന്നു.
റസ്റ്റാറന്റിന്റെ അടുക്കളയില്‍ നിന്ന് പുറത്തേക്ക് വന്നയാളാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വെടിവയ്പില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നു പോലീസ് പറഞ്ഞു. വെടിവെപ്പ് ഭീകരാക്രമണമോ വംശീയ ആക്രമണമോ അല്ലെന്ന് ചാള്‍സ്റ്റണ്‍ മേയര്‍ ജോണ്‍ ടിക്ലന്ബര്ഗും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല