സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മുസ്ലീം പള്ളിക്കു പുറത്ത് വെടിവെപ്പ്, മുഖംമൂടി ധരിച്ച ആക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 8 പേര്‍ക്ക് ഗുരുതര പരുക്ക്. തെക്കന്‍ ഫ്രാന്‍സിലെ മുസ്ലിം പള്ളിക്ക് പുറത്തുണ്ടായ വെടിവയ്പില്‍ എഴു വയസുകാരിയടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റതായി ഫ്രഞ്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30ന് അവിഗ്‌നോണിലെ അരാഹ്മ മോസ്‌കിന് സമീപമാണ് ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടു അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദ ആക്രമണ സാധ്യത തള്ളിയ പൊലീസ് എന്തെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളാകാം ആക്രമണത്തിനിടയാക്കിയതെന്ന് വ്യക്തമാക്കി.
സംഭവത്തില്‍ പരിസരമാകെ അരിച്ചുപെറുക്കിയ പൊലീസ് അന്വേഷണം സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെ കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തിനു ശേഷം ദിവസങ്ങള്‍ക്കകമാണ് പുതിയ ആക്രമണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല