മൗറീനും ഭര്‍ത്താവ് ഫ്രെഡും കൂടി യൂറോ മില്യണ്‍ ഫലം നോക്കാനായാണ് ഫാരക് ജോലി ചെയ്യുന്ന ഗ്രേറ്റര്‍ മാഞ്്ചസ്റ്ററിലെ കടയിലെത്തിയത്. ഫാരാകിന്റെ കസിന്റേതാണ് ഓള്്ഡ്ഹാമിലെ ഈ കട. ടിക്കറ്റ് നോക്കിയ ശേഷം ഫാരക് ടിക്കറ്റിന് സമ്മാനമൊന്നും അടിച്ചിട്ടില്ലെന്ന് പറഞ്ഞു. ടിക്കറ്റ് തിരികെ വേണമോ എന്ന് ചോദിച്ച ഫാരകിനോട് ഉപയോഗശൂന്യമായ ടിക്കറ്റ് കളഞ്ഞേക്കാന്‍ ദമ്പതികള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സമയം കൊണ്ട് നിസ്സാര്‍ ടിക്കറ്റ് സ്കാന്‍ ചെയ്തിരുന്നു.
എന്നാല്‍ ടിക്കറ്റ് ഉപേക്ഷിക്കാന്‍ ദമ്പതികള്‍ പറഞ്ഞതിനെ തുടര്‍ന്ന് യഥാര്‍ത്ഥ ടിക്കറ്റുമായി ഫാരക് ലോട്ടറി കമ്പനിയായ കെയിംലോട്ടിനെ സമീപിക്കുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്ന സമയത്താണ് ഫാരക് ലോട്ടറി ടിക്കറ്റുമായി കെയിംലോട്ടിനെ സമീപിക്കുന്നത്. എന്നാല്‍ ലോട്ടറി ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കാന് കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
തുടര്‍ന്ന് കെയിംലോട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തിയത്. കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് ഒരു മില്യണിന്റെ ലോട്ടറി തുക തട്ടിയെടുക്കാന്‍ ശ്രമിച്ച നിസ്സാര്‍ കുറ്റക്കാരനാണന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കഴിഞ്ഞ മേയ് 31നാണ് കുറ്റത്തിനാധാരമായ സംഭവം നടക്കുന്നത്. മാഞ്ചസ്റ്റിലെ മിന്‍ഷുല്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയാണ് നിസ്സാറിന് ശിക്ഷ വിധിച്ചത്. തല താഴ്ത്തി നിന്ന് വിധി കേട്ട നിസ്സാര്‍ യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല.
സമ്മാനതുക തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം വിജയം ആഘോഷിക്കാന്‍ പോവുകയാണന്നും സമ്മാനം ലഭിച്ച മൗറിനും ഫ്രെഡും അറിയിച്ചു. കുറ്റക്കാരന്‍ തങ്ങള്‍ക്ക് ഒരു കത്ത് എഴുതിയാതായി അറിഞ്ഞുവെന്നും അത് വായിക്കാനായി കാത്തിരിക്കുകയാണന്നും ദമ്പതികള്‍ പറഞ്ഞു. ഒരു നിമിഷത്തെ പ്രേരണയിലാണ് നിസ്സാര്‍ തട്ടിപ്പ് നടത്താന്‍ തീരുമാനിച്ചതെന്നും എന്നാല്‍ വൃദ്ധയായ ഒരു സ്ത്രീയെ പറ്റിക്കുന്നത് വച്ചുപൊറുപ്പിക്കാനാകില്ലെന്നും കേസ് അന്വേഷിച്ച ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ കേറ്റ് കാര്നാലി പറഞ്ഞു. തട്ടിപ്പ് മുന്‍കൂട്ടി കണ്ടുപിടിക്കാനായതില്‍ സന്തോഷമുണ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല