ഷോര്‍ഹാം വിമാനദുരന്തത്തില്‍ മരിച്ച 11 പേരെ ഓര്‍ക്കുന്നതിനായി നൂറു കണക്കിന് ആളുകള്‍ ഒത്തുകൂടി മൗനാചരണം നടത്തി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് 11 പേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത വിമാനാപകടമുണ്ടായത്. എയര്‍ ഷോയ്ക്കിടെ വിമാനം എ27 ഹൈവേയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വിവിധ പ്രദേശങ്ങളില്‍ മരണമടഞ്ഞവരെ ഓര്‍ക്കുന്നതിനായി ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച അപകടമുണ്ടായ അതേ സമയത്താണ് ഇന്ന് ആളുകള്‍ ഒത്തു കൂടി ഒരു മിനിറ്റ് മൗനാചരണം ആചരിച്ചത്. ബ്രിട്ടീഷ് എയര്‍ ഷോകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഹൈവേയില്‍ കാറിലുണ്ടായിരുന്നവരും എയര്‍ഷോ കാണാന്‍ എത്തിയവരുമാണ് തീഗോളത്തില്‍ അകപ്പെട്ട് മരിച്ചത്.
എയര്‍ഷോയോട് അനുബന്ധിച്ച് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ഈ അപകടം ചര്‍ച്ചയാക്കി. ഇനിയൊരു എയര്‍ഷോ നടത്തുന്നതിന് മുന്‍പ് സുരക്ഷാ മുന്നൊരുക്കങ്ങളുടെ കാര്യത്തില്‍ കൃത്യത വേണമെന്ന് അധികാരികള്‍ യോഗം കൂടി തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല