1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2016

സ്വന്തം ലേഖകന്‍: മോഡിയുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഹ്രസ്വ ചിത്രങ്ങള്‍ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശുപാര്‍ശ. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പാര്‍ലമെന്റെറി കാര്യ മന്ത്രി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണു പുതിയ ശുപാര്‍ശ മുന്നോട്ടു വച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മ്മിച്ചു സിനിമ തുടങ്ങും മുമ്പു തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം എന്നതാണ് പ്രധാന ശുപാര്‍ശ. ഇതിനായി ആനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും ആലോചനയുണ്ട്.

ഇനി മുതല്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കു മുമ്പിലും പി എം എന്നോ ദേശിയ നേതാക്കളുടെ പേരോ ഉണ്ടായിരിക്കും. ഇത്തരം പദ്ധതികളുടെ തലവനായി സ്ഥലം എംപിയെ നിശ്ചയിക്കാനും ആഴ്ചയില്‍ രണ്ടു തവണ കേന്ദ്രമന്ത്രിമാരുടെ അഭിമുഖങ്ങള്‍ ദൂരദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയിലും ഉണ്ടായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.