സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കം ഇപ്പോള്‍ ബ്രിട്ടന്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം കുടിയേറ്റക്കാരാണെന്ന് ധരിചിരിക്കുകയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് എന്ന് തോന്നുന്നു. കുടിയേറ്റക്കാരെ പുകച്ചു പുറത്തു ചാടിക്കാനുള്ള അടവുകള്‍ പലതും പയറ്റുന്ന കൂട്ടത്തില്‍ യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് ചെയ്യാവുന്ന സ്പെഷലിസ്റ് ജോലികളുടെ പട്ടികയില്‍ (ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്) വീണ്ടും വെട്ടിച്ചുരുക്കല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍. രാജ്യത്തിന് ആവശ്യമുള്ള മേഖലകളില്‍ മാത്രം വിദേശത്തുനിന്നു തൊഴിലാളികളെ സ്വീകരിച്ചാല്‍ മതിയെന്ന നയം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. നടപ്പുവര്‍ഷം നവംബര്‍ 14 മുതലാണ് പുതിയ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ് പ്രാബല്യത്തില്‍ വരികയെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
പോയിന്റ്സ് ബേസ്ഡ് സംവിധാനത്തില്‍ ടിയര്‍ 2 വീസയിലാണ് ഷോര്‍ട്ടേജ് ഒക്കുപ്പേഷനുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാനുള്ള റൂട്ടാണിത് (ഹൈലി സ്കില്‍ഡ് മൈഗ്രന്റ്സ് പ്രോഗ്രാം). മൈഗ്രേഷന്‍ അഡ്വൈസറി കമ്മറ്റി (എംഎസി) ശിപാര്‍ശ അനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. 2,30,000 ത്തില്‍നിന്ന് 40,000 കുറച്ച് 1,90,000 ല്‍ എത്തിച്ചിരിക്കുകയാണിപ്പോള്‍. ഇതില്‍ ചുരുക്കം ജോലികള്‍ മാത്രമാണ് വിദേശികള്‍ക്ക് ചെയ്യാന്‍ അനുമതിയുള്ളത്.
പല ഒഴിവുകളും നികത്താന്‍ നാട്ടില്‍ തന്നെ ആളുണ്ടെന്ന് എംഎസി ചൂണ്ടിക്കാട്ടിയിരുന്നു, അന്നാല്‍ വാസ്തവം ഇതിനു നേരെ വിപരീതമാണ് താനും ബ്രിട്ടനില്‍ തൊഴില്‍ ചെയ്തു ജീവിക്ക്കാന്‍ ജനങ്ങള്‍ക്ക് മടിയാണെന്ന് അടുത്ത കാലത്ത് പുറത്തു വന്ന ചില സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ തന്നെ തെളിയിച്ചിട്ടുമുണ്ട്. എന്തായാലും ഇപ്പോള്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ ബയോളജി ടീച്ചര്‍, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്, ഫാര്‍മസിസ്റ്, ഓര്‍ത്തോപ്റ്റിസ്റ്സ്, വെറ്ററിനറി സര്‍ജന്‍, റാങ്ക് ആന്‍ഡ് ഫയല്‍ ഓര്‍ക്കസ്ട്രല്‍ മ്യുസീഷ്യന്‍ തുടങ്ങിയ പോസ്റുകളാണ് ലിസ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
ലിസ്റിലെ ചില തസ്തികകളില്‍ ബയോളജി ടീച്ചര്‍മാരും ഫാര്‍മസിസ്റുകളും വെറ്ററിനറി സര്‍ജന്മാരുമൊക്കെ ഏറ്റവുമധികം എത്തുന്നത് ഇന്ത്യയില്‍ നിന്നുമാണ് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന്. ഇതോടെ ഇത്തരക്കാരുടെ ബ്രിട്ടനിലേയ്ക്കുള്ള വരവ് അപ്പാടെ നിലയ്ക്കും എന്നാ സൂചനയാണ് ഇത്തരം കടുത്ത തീരുമാനങ്ങള്‍ നമുക്ക് നല്‍കുന്നത്. അതേസമയം ആക്ച്വറീസ്, ഹൈ ഇന്റഗ്രിറ്റി പൈപ്പ് വെല്‍ഡര്‍, എണ്‍വയണ്‍മെന്റല്‍ സയന്റിസ്റ്, ജിയോകെമിസ്റ് ജോലികള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
എന്നാല്‍ ഈ വിഭാഗത്തിലെ തൊഴിലവസരങ്ങള്‍ കാണിച്ച് പരസ്യം നല്കിയശേഷം നാലാഴ്ചക്കുള്ളില്‍ സ്വദേശികളുടെ ഇടയില്‍ നിന്ന് ജോലിക്കാരെ ലഭിച്ചില്ലെങ്കില്‍ മാത്രം ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റില്‍ ഉള്‍പ്പെടുത്തുമെന്നും പറയുന്നുണ്ട്.വാര്‍ഷിക പരിധിയിലുള്ള തസ്തികള്‍ക്കായ് അപേക്ഷിക്കുമ്പോള്‍ ടിയര്‍ 2 വീസ, വീസ റൂട്ടിലൂടെയുള്ള നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കേറ്റ്സ് ഓഫ് സ്പോണ്‍സര്‍ഷിപ്പിനുള്ള എല്ലാ അപേക്ഷകരും നവംബര്‍ 14 മുതലുള്ള പുതിയ ലിസ്റ് അനുസരിച്ചായിരിക്കും അപേക്ഷിയ്ക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല