ആവശ്യത്തിന് കുടുംബ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ ബ്രിട്ടനില്‍ ആരോഗ്യമേഖല പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കാല്‍ലക്ഷത്തോളം കുടുംബ ഡോക്ടര്‍മാര്‍ രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം രാജി വയ്ക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കുടുംബ ഡോക്ടര്‍മാര്‍ക്കായി ജി പിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന വ്യക്തികളുടെ എണ്ണം പത്ത്‌ലക്ഷത്തിലേറെ വരുമെന്നാണ് കണക്കുകള്‍ പറയുന്നത്.
എന്നാല്‍ ഒരു ജി പി സേവനം അനുവദിക്കുന്ന രോഗികളുടെ എണ്ണം മൂവായിരം മാത്രമാണ്. ഈ സേവനം ലഭിക്കുന്ന രോഗികളുടെ ശരാശരി എണ്ണം 1600 മാത്രമാണ്. ശസ്ത്രക്രിയകള്‍ക്കായി ജി പി വഴി ഡോക്ടര്‍മാരുടെ സേവനം തേടുന്ന രോഗികളുടെ എണ്ണം രണ്ട് ദിവസം കൂടുമ്പോള്‍ സാധാരണ പ്രാക്ടീസിനെക്കാള്‍ അമ്പത്് ശതമാനം കൂടുതലാണ്.
ആരോഗ്യ സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ്ലെയുടെ പരിഷ്‌കരണങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിദഗ്ധരുടെ എണ്ണത്തിനനുസരിച്ച് ജി പി ഡോക്ടര്‍മാരെ വാര്‍ത്തെടുക്കാന്‍ സാധിക്കാത്തതാണ് ഈ പ്രതിസന്ധിക്കു കാരണമെന്നാണ് എന്‍ എച്ച് എസ് ചെയര്‍മാന്‍ മിഖായേല്‍ ഡിക്‌സന്‍ പറയുന്നത്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജൂണില്‍ പുറത്തു വിട്ട സര്‍വെ ഫലമനുസരിച്ചാണ് രാജ്യത്ത് ആകെയുള്ള 25000 കുടുംബ ഡോക്ടര്‍മാരില്‍ എട്ടില്‍ ഒരാള്‍ വീതം രണ്ട് വര്‍ഷത്തിനകം വിരമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കുറഞ്ഞ വേതനവും പെന്‍ഷന്‍ കുറവും കൂടിയ ജോലി ഭാരവും പലരെയും ഇതിന് പ്രേരിപ്പിക്കുന്നു. 1960കളിലും 70കളിലും ബ്രിട്ടനിലെത്തിയ ഏഷ്യയില്‍ നിന്നുള്ള ജി പി ഡോക്ടര്‍മാര്‍ വിരമിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള മറ്റൊരു കാരണം.
ഏഷ്യക്കാരായ ഡോക്ടര്‍മാര്‍ നഗരത്തിന് പുറത്തും ജോലിക്ക് തയ്യാറാകുമായിരുന്നെന്നും എന്നാല്‍ ഇപ്പോഴുള്ള ഡോക്ടര്‍മാര്‍ അതിനൊരുക്കമല്ലെന്നും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫ. അനീസ് ഇസ്മായില്‍ പറയു്ന്നു. ഏഷ്യക്കാരായ ഡോക്ടര്‍മാരുടെ വിരമിക്കല്‍ രൂക്ഷമായത് 2000ലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല