ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ വനിതയായി യുഎസിലെ ഇല്ലിനോയിയില്‍ നിന്നുള്ള ബ്രിജിറ്റ് ജോര്‍ഡന്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംപിടിച്ചു. 69 സെന്റിമീറ്റര്‍ മാത്രമാണ് ബ്രിജിറ്റിന്റെ പൊക്കം.
ഇല്ലിനോയിയിലെ കസ്കാസിയ കോളജില്‍ പഠിക്കുന്ന ഈ ഇരുപതുകാരി ചിയര്‍ ലീഡറായും തിളങ്ങുന്നു. ഇതിനുംപുറമേ കരാട്ടേ, ജിംനാസ്റിക്സ്, ബാസ്കറ്റ്ബോള്‍, മാജിക് എന്നിവയിലും ഒരുകൈ നോക്കുന്നു. ബ്രിജിറ്റും ഇരുപത്തിരണ്ടു വയസുള്ള സഹോദരന്‍ ബ്രാഡുമാണ് ഗിന്നസ് റിക്കാര്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ സഹോദരങ്ങള്‍. ബ്രാഡിന്റെ പൊക്കം 98 സെന്റിമീറ്ററാണ്.
അതേസമയം ബ്രിജിറ്റിന്റെ റിക്കാര്‍ഡ് അധികകാലം തുടരില്ല. 58 സെന്‍ിമീറ്റര്‍ മാത്രം ഉയരമുള്ള ഇന്ത്യക്കാരി ജ്യോതി ആംഗേയാണ് ബ്രിജിറ്റിന്റെ എതിരാളി. ജ്യോതിയാണ് ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ് അനുസരിച്ച് ഏറ്റവും ഉയരം കുറഞ്ഞ വനിത. വരുന്ന ഡിസംബറില്‍ 18 തികയുന്നതോടെ ജ്യോതി ഗിന്നസ് റിക്കാര്‍ഡും സ്വന്തമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല