1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2012

ഏതൊരു രക്ഷിതാവിനെയും പോലെ തന്റെ മകന്റെ നല്ല ഭാവി സ്വപനം കണ്ടാണ് ബോക്സിംഗ് ഡേയില്‍ സാല്‍ഫോര്‍ഡ്‌ വെടിയേറ്റു മരിച്ചു അനൂജ്‌ ബിഡ്‌വേയുടെ പിതാവും മകനെ എന്ജിനീയരിംഗ് പഠനത്തിനായി ബ്രിട്ടനിലേക്ക് അയച്ചത്. എന്നാല്‍ ഒരു കുടുംബത്തിന്റെ സ്വപ്നവും പ്രതീക്ഷയുമാണ് ഒരൊറ്റ വെടിയുണ്ടയില്‍ ഇല്ലാതായത്. ഇനി ഈ പിതാവ്‌ ആവശ്യപ്പെടുന്നത് മകന് നീതിയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വന്തം നാട് വിട്ടു ജീവിതം ഒരു കരയ്ക്കടുപ്പിക്കാന്‍ ബ്രിട്ടനില്‍ വന്നു കഷ്ടപ്പെടുന്ന നാം ഓരോത്തര്‍ക്കും ലഭിക്കേണ്ട നീതിയാണ് അനൂപിനും ലഭിക്കേണ്ടത്.

ഹോം എഫയര്‍ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനായ കീത്ത് വാസുമായി പാര്‍ലമെന്റില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂജിന്റെ പിതാവ്‌ സുഭാഷ്‌ ബിദ്വെ തന്റെ മകന് നീതി ലഭിക്കണം എന്നാണു ആവശ്യപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് അനൂജിന്റെ പിതാവും മാതാവ്‌ യോഗിണിയും അളിയന്‍ രാകേഷ്‌ സോനാവെനും യുകെയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഇവര്‍ വാസുമായി നടത്തിയ കൂട്ടിക്കാഴ്ച 35 മിനുറ്റോളം നീണ്ടു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച അനൂജിന്റെ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങും.

അതേസമയം അനൂജിന്റെ മരണവുമായി ബന്ധപ്പെട്ടു പിടിയിലായ ഇരുപതുകാരനായ കൈരാന്‍ സ്റ്റാപ്ലടന്റെ പേരില്‍ കൊലപാതകത്തിനു പോലീസ്‌ കേസ്‌ ചാര്‍ജ്‌ ചെയ്തു കഴിഞ്ഞു. അനൂജിന്റെ പിതാവ്‌ സുഭാഷ പറയുന്നത് തീരെ പ്രതീക്ഷിക്കാത്ത നേരത്താണ് തന്റെ മകന്റെ നഷ്ടം സംഭവിച്ചത് എന്നാണു ഒരിക്കലും ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു കാരണം തന്റെ മകന്‍ മാത്രമല്ല നിരവധി ഇന്ത്യക്കാരുടെ മക്കള്‍ ഇവിടെ പഠിക്കുന്നുണ്ട്, അവരെല്ലാം സുരക്ഷിതമായി പഠനശേഷം നാട്ടില്‍ തിരിച്ചെത്തുകയും വേണം. അതുകൊണ്ട് തന്റെ മകന് നീതി ലഭിക്കണം എന്നാണു.

തന്റെ മകന്‍ ഇന്ത്യയിലെ ഒരു ഉള്‍നാടന്‍ നഗരത്തിലാണ് എന്ജിനീയറിംഗ് പഠനം നടത്തിയതെന്നും പഠനത്തില്‍ അവന്‍ മിടുക്കന്‍ ആയതിനാലാണ് ഉന്നതപഠനത്തിന് ബ്രിട്ടനില്‍ വന്നതെന്നും പിതാവ്‌ ഓര്‍മിച്ചു. ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു തന്നെ തന്റെ മകന്‍ ഒരു വരദാനമാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനില്‍ ജീവിക്കുന്നതില്‍ അനൂജിനു എന്നും സന്തോഷമായിരുന്നു, നേരെവാ നേരെ പോ എന്നാ ചിന്താഗതി ആയിരുന്നു അവനെന്നും പിതാവ്‌ അനുസ്മരിച്ചു. എന്തായാലും ഈ പിതാവിനും ഒപ്പം നമുക്കും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.