മനു സക്കറിയ
നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ശ്രാവണം’ സെപ്റ്റംബര്‍ പതിനേഴു, ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ റഷ്ക്ലിഫ് ലേഷര്‍ സെന്റര്‍, വെസ്റ്റ്ബ്രിഡ്ജ്ഫോര്ഡ്, നോട്ടിംഗ്ഹാം NG27BY ല്‍ വെച്ച് നടക്കും. നെവാര്‍ക്കിലെ തണല്‍ റെസ്റ്റോരണ്ട് ഒരുക്കുന്ന വിഭവ സമൃദമായ ഓണസദ്യയോടു കൂടി തുടങ്ങുന്ന ആഘോഷ പരിപാടികളില്‍ കുറികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ അരങ്ങേറും. സംഗീത നൃത്ത വിരുന്നുകള്‍ക്കൊപ്പം കസേരക്കളി, റോട്ടിക്കടി, ലെമണ്‍ ആണ്ട് സ്പൂണ്‍, മിഠായി പെറുക്കല്‍, കപ്പില്‍ ബലൂണ്‍ റേസ് തുടങ്ങിയ കളികളും ഉണ്ടായിരിക്കും. തഥവസരത്തില്‍ എന്‍ എം സി എ സംഘടിപ്പിച്ച ബാഡ്മിന്റണ്‍, ചീട്ടുകളി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കുന്നതാണ്. എന്‍ എം സി എ പ്രസിഡണ്ട് കുരുവിള തോമസ് സെക്രട്ടറി ജോണി തോമസ് എന്നിവര്‍ ഈവ്രെയുല് ആഘോഷത്തില്‍ പങ്കു ചേരാന്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കുരുവിള തോമസ്: 07960431430
ജോണി തോമസ്: 07588886985
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല