1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2011

ബോളിവുഡ് സംവിധായകന്‍ ഇംതിയാസ് അലി സംവിധാനം നിര്‍വഹിച്ച റോക്ക് സ്റ്റാറിനെതിരെ നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടി രംഗത്ത്. ഇംതിയാസിന്റെ ഏറ്റവും പുതിയ ചിത്രമായ റോക്‌സ്റ്റാറുമായി ബന്ധപ്പെട്ട് നടി അഷിക സൂര്യവന്‍ശി സിനി ആന്റ് ടിവി ആര്‍ടിസ്റ്റ് അസോസിയേഷന് പരാതിനല്‍കാനൊരുങ്ങുകയാണ്.

അഷിക അഭിനയിച്ച ജങ്കിള്‍ ലവ് എന്ന സോഫ്റ്റ് പോണ്‍ ചിത്രത്തിന്റെ രംഗങ്ങള്‍ റോക്‌സ്റ്ററിനായി ഉപയോഗിച്ചതുമായ ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായിരിക്കുന്നത്. റോക്‌സ്റ്ററില്‍ ഈ രംഗങ്ങള്‍ തന്റെ സമ്മതമില്ലാതെയാണ് കാണിച്ചതെന്നും ഇതോടെ താന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അഷിക പറയുന്നു.

ചിത്രത്തില്‍ ജങ്കിള്‍ ലവിന്റെ സീനില്‍ നിന്നും അഷികയെ മനസ്സിലാക്കിയ പലരും ഇപ്പോള്‍ ഫോണില്‍ അശ്ലീലം പറയുന്നുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നുവെന്നും നടി പറഞ്ഞു. ഇംതിയാസ് അലിയുടെ പ്രവൃത്തിയിലൂടെ താനാകെ നാണം കെട്ടുവെന്നും താരം ആരോപിക്കുന്നു.

അതിനാല്‍ ഇംതിയാസിനും റോക്‌സ്റ്റാറിന്റെ നിര്‍മ്മാതാക്കളായ ശ്രീ അഷ്ടവിനായകയെന്ന പ്രൊഡക്ഷന്‍ ഹൗസിനുമെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് അഷിക. ഒപ്പം ജങ്കിള്‍ ലവിന്റെ സംവിധായകന്‍ സുരേഷ് ജയിനിനെതിരെയും അഷിക പരാതി നല്‍കും. തന്നോടാലോചിക്കാതെ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ റോക്‌സ്റ്റാറിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണമായിരിക്കും ജെയിനിനെതിരെ ഉന്നയിക്കുക.

എന്നാല്‍ ജങ്കിള്‍ ലവിന്റെ അണിയറക്കാര്‍ പറയുന്നത് അഷിക അത് റോക്‌സ്റ്റാറില്‍ ഉപയോഗിക്കാമെന്ന് കാണിച്ച് സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നാണ്. ചിത്രത്തിന്റെ കരാറിലൊപ്പിടുമ്പോള്‍ ഈ രംഗങ്ങള്‍ ഭാവിയില്‍ എന്താവശ്യത്തിന് ഉപയോഗിച്ചാലും എതിര്‍പ്പില്ലെന്ന് അഷിക പറഞ്ഞിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഇത്തരത്തിലൊരു കാര്യം സംഭവിച്ചിട്ടേയില്ലെന്ന് അഷികയും പറയുന്നു. ഇംതിയാസ് അലിയും അഷ്ടവിനായക അധികതരും ഈ വാര്‍ത്തയോട് ഇതേവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.