ഹണിമൂണ്‍ കൊലപാതക കേസില്‍ കുറ്റാരോപിതനായ ആനി ദിവാനിയുടെ ഭര്‍ത്താവ് ശ്രീന്‍ ദിവാനിയെ ദക്ഷിണാഫ്രിക്കന്‍ പോലീസിനു കൈമാറുന്നത് സംബന്ധിച്ച് ലണ്ടന്‍ കോടതിയില്‍ നടക്കുന്ന വാദം എത്രയും വേഗം അവസാനിപ്പിക്കാന്‍ ആനിയുടെ പിതാവിന്റെ അഭ്യര്‍ത്ഥന. തന്റെ ഭാര്യയായ ആനി ദിവാനിയെ കഴിഞ്ഞ നവംബറില്‍ കേപ് ടോണില്‍ ഹണിമൂണിനു പോയ സമയത്ത് വാടക കൊലയാളികളെ കൊണ്ട് കഴുത്തിന് വെടി വെച്ച് കൊലപ്പെടുത്തി എന്നതാണ് ശ്രീന്‍ ദിവാനിയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയില്‍ നില നില്ക്കുന്ന കേസ്.
ആനി ദിവാനിയുടെ പിതാവ് വിനോദ് വിന്തോച്ച (62) വാദം നടക്കുന്ന ബെല്‍മാര്‍ഷ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുന്പില് വെച്ച് പറഞ്ഞത് ഇങ്ങനെ ‘എത്രയും വേഗം ഇതൊന്നു അവസാനിപ്പിക്കൂ, കഴിയുന്നതും എത്രയും വേഗം തന്നെ. ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങണം’ ബ്രിട്ടീഷ് നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും പക്ഷേ ഞങ്ങള്‍ക്ക് എത്രയും വേഗം ഒരു ഉത്തരം ഇക്കാര്യത്തില്‍ കിട്ടാനാണ് അഭ്യര്‍ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കഴിഞ്ഞ ദിവസം ശ്രീന്‍ ദിവാനിയുടെ മാനസിക ആരോഗ്യം മോശമാണെന്ന് കോടതിയെ അദ്ദേഹത്തിന്റെ വക്കീല്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നു വിചാരണയ്ക്കായ് ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുന്നത് വൈകിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. വാദം കേള്‍ക്കുന്ന ഡിസ്ട്രിക്ട് ജഡ്ജ് ഹോവാര്‍ഡ് രിഡില് ഇക്കാര്യത്തില്‍ ഇന്നൊരു തീര്മാനം എടുക്കുമെന്നാണ് ആനിയുടെ സ്വീഡിഷ് കുടുംബാംഗങ്ങള്‍ പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല