കോളിളക്കം സൃഷ്ടിച്ച ദിവാനി കൊലപാതക കേസില്‍ സുപ്രധാന വഴിത്തിരിവുണ്ടായതായി റിപ്പോര്‍ട്ട്. വിവാഹത്തിന്റെ നൂലാമാലകളില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപെടണമെന്നു ശ്രീന്‍ പറഞ്ഞതായി ലപോല്‍ദ് ലെസ്സര്‍ ഗേ എസ്കോര്‍ട്ട് വെളിപ്പെടുത്തി.ഇക്കാര്യം വിചാരണ വേളയില്‍ കോടതി മുന്‍പാകെ പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ശ്രീന്‍ തന്നെയാണ് ആനിയുടെ കൊലപാതകത്തിന് പിന്നിലെന്നും അയാള്‍ സ്വവര്‍ഗപ്രേമി ആയിരുന്നുവെന്നുമുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഈസ്റ്റ് ലണ്ടന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സൌത്ത് ആഫ്രിക്കന്‍ അധികൃതര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ആനി ദിവാനിയെ കല്യണംകഴിക്കുന്നതുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ 2010 ഏപ്രിലില്‍ ഷ്രീന്‍ ലെസ്സരുമായി പങ്കുവെച്ചിരുന്നു. ആനി നല്ല കുട്ടിയാണെന്നും അവളെ താന്‍ ഇഷ്ട്ടപ്പെടുന്നുവെന്നും അയാള്‍ പറഞ്ഞിരുന്നു. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായതിനാല്‍ താന്‍ നിസ്സഹായന്‍ ആണെന്നും വിവാഹത്തില്‍ നിന്നും പിന്മാറിയാല്‍ അവരുടെ അപ്രീതിക്ക് കാരണമാകുമെന്നും ഷ്രീന്‍ ഭയപ്പെട്ടിരുന്നു. പക്ഷെ എങ്ങിനെയെങ്കിലും ഈ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഷ്രീന്‍ ലെസ്സരോട് സൂചിപ്പിച്ചിരുന്നു.
ദിവാനി കൊലപാതകക്കേസില്‍ ഏറെ വഴിത്തിരിവുണ്ടാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ആനി ദിവാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷ്‌റിനെ ദക്ഷിണാഫ്രിക്കയിലെത്തിക്കാന്‍ ഇതിനിടെ ശ്രമം നടക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ചാശ്രമം, ഗൂഢാലോചന, നിയമവ്യവഹാരത്തിന് തടസമുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ഷ്‌റിനെതിരേ ചുമത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ അധികൃതരെ പ്രതിനിധീകരിച്ച് ഹ്യൂഗോ കെത്ത് ആണ് ഹാജരായിട്ടുള്ളത്. ഷ്‌റിന്റേയും ആനി ദിവാനിയുടേയും ബന്ധുക്കളും സുഹൃത്തുക്കളും കോടതിയില്‍ ഹാജരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല