കോളിളക്കം സൃഷ്ടിച്ച ആനി ദിവാനി ഹണിമൂണ്‍ കൊലപാതക കേസില്‍ പ്രതിയും ആനിയുടെ ഭര്‍ത്താവുമായ ശ്രീന്‍ ദിവാനിയെ വിചാരണക്കായി സൌത്താഫ്രിക്കന്‍ കോടതിയ്ക്ക് കൈമാറാനുള്ള തീരുമാനം ഹോം സെക്രട്ടറി തെരേസ മേയ് ഒടുവില്‍ കൈക്കൊണ്ടു. കഴിഞ്ഞ നവംബറിലാണ് കേപ് ടൌണില്‍ കെസിനാസ്പഥമായ സംഭവം നടന്നതെങ്കിലും ബ്രിട്ടീഷുകാരനായ ശ്രീന്‍ ദിവാനിയെ അദ്ദേഹത്തിന്റെ മാനസികാരോഗ്യം മോശമാണ് തുടങ്ങിയ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്കന്‍ പോലീസിന് കൈമാറുന്നതിനുള്ള തീരുമാനം വൈകുകയായിരുന്നു.
ഹണിമൂണ്‍ ആഘോഷിക്കാന്‍ കേപ് ടൌണില്‍ പോയ സമയത്ത് വാടക കൊലയാളികളെ കൊണ്ട് തങ്ങളുടെ കാര്‍ ഹാക്ക് ചെയ്തു ഭാര്യയെ കൊലപ്പെടുത്തിപ്പിച്ചു എന്നതാണ് ശ്രീന്‍ ദിവാനിക്കെതിരെ ദക്ഷിണാഫ്രിക്കയില്‍ നില നില്ക്കുന്ന കേസ്. ഇതിന്റെ വിചാരണക്കാണ് ദിവാനിയെ കൈമാറാന്‍ പോകുന്നത്. ഒരു ഹോം ഓഫീസ് വാഗ്താവ് പറഞ്ഞതിങ്ങനെ ‘തിങ്കളാഴ്ച ശ്രീന്‍ ദിവാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാര്യമായി പഠിച്ച ശേഷം തെരേസ മേയ് വിചാരണക്കായി സൌത്താഫ്രിക്കയ്ക്ക് കൈമാറാനുള്ള ഓര്‍ഡറില്‍ ഒപ്പ് വെക്കുകയായിരുന്നു’ എന്നാണ്. അതേസമയം ഹോം സെക്രട്ടറിയുടെ ഈ തീരുമാനത്തിനെതിരെ 14 ദിവസത്തിനുള്ളില്‍ ശ്രീന്‍ ദിവാനിക്ക് ഹൈകോര്‍ട്ടില്‍ അപ്പീലിന് പോകാനുള്ള അവസരവുമുണ്ട്.
കഴിഞ്ഞ മാസം ബെല്‍മാര്‍ഷ് മജിസ്ട്രേട്ട് കോടതി ജഡ്ജി ഹോവാര്‍ഡ് രിദ്ദില് ദിവാനിയെ വിചാരണക്കായി ദക്ഷിണാഫ്രിക്കയ്ക്ക് കൈമാറാനുള്ള വിധി പ്രസ്ഥാവിച്ചതിനെ തുടര്‍ന്നാണ് അന്തിമ തീരുമാനത്തിനുള്ള അവസരം ഹോം സെക്രട്ടറിക്ക് ലഭിച്ചത്. 28 കാരിയായ ആനിയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ശ്രീന്‍ തന്നെയാണെന്ന കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ടാക്സി ഡ്രൈവര്‍ സോളോ ടോന്ഗോയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം കെയര്‍ ഹോം ഉടമയായ ശ്രീന്‍ ദിവാനിക്കെതിരെ തിരിഞ്ഞത്.
എന്നാല്‍ വിചാരണക്കായി കൈമാറാനുള്ള തീരുമാനം ബ്രിട്ടീഷ് കോടതി കൈക്കൊള്ളാന്‍ വൈകിയതിനെ തുടര്‍ന്നു ആനിയുടെ പിതാവും ബന്ധുക്കളും കോടതിയെ സമീപിച്ചിരുന്നു. ഇപ്പോള്‍ തെരേസ മേയ് കൈക്കൊണ്ടിരിക്കുന്ന തീരുമാനത്തെ ആനിയുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തു. ആനിയുടെ അമ്മാവനായ അശോക് ഹിന്ടോച്ച ഇതിനോട് പ്രതികരിച്ചത് ഇങ്ങനെ ‘ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട് ഈ തീരുമാനത്തില്‍, ഈ തീരുമാനം കുറച്ചു നേരത്തെ ആകാമായിരുന്നു എന്ന് മാത്രം’.
കഴിഞ്ഞ ആഴ്ച ഹിന്ടോച്ച ഫാമിലി ശ്രീ ദിവാനിയെ കൈമാറുന്നതുമായി സംബന്ധിച്ച തീരുമാനം എത്രയും വേഗം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടൊരു അപേക്ഷ ഹോം സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. അവര്‍ പറയുന്നത് ശ്രീന്‍ ദിവാനിക്ക് മാത്രമേ എന്തിന് ആനിയെ കൊലപ്പെടുത്തിയെന്ന് പറയാന്‍ പറ്റുകയുള്ളു എന്നും തങ്ങക്കത് അറിയണമെന്നുമാണ്. വൈകാതെ തന്നെ ഇതിനൊരു ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്ഇന്ത്യന് വംശജരായ ഈ സ്വീഡിഷ് കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല