നാണംകുണുങ്ങികളായ കുട്ടികളെ മാനസികപ്രശ്നങ്ങള്‍ ബാധിച്ചവരായി മുദ്രകുത്തി ഒറ്റപ്പെടുത്തുവാനുള്ള സാധ്യത വളരെ അധികമാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അധികം ആരോടും സംസാരിക്കാതിരിക്കുന്നതും ആരെയും അഭിമുഖീകരിക്കാതിരിക്കുന്നതും ഇങ്ങനെയുള്ളവരുടെ പ്രത്യേകതയാണ്. ഇപ്പോള്‍ ഡയഗ്നോസ്റ്റിക്&സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡര്‍(ഡി.എസ്.എം.) നടത്തിവരുന്ന നവീകരണത്തെ എതിര്‍ക്കുകയാണ് മിക്ക മനശാസ്ത്രജ്ഞന്മാരും. ലജ്ജ, വിഷാദം, ഇന്റര്‍നെറ്റ് അമിതമായി ഉപയോഗിക്കുന്നത് എന്നിവയെല്ലാം പിന്നീട് മാനസികരോഗമായി മാറുവാനുള്ള സാധ്യത ആര്‍ക്കും ഇന്നത്തെ കാലത്ത് തള്ളിക്കളയാന്‍ സാധിക്കില്ല. പക്ഷെ ഡി.എസ്.എം. നവീകരണം പറയുന്നത് ഇവയുള്ളവര്‍ തീര്‍ച്ചയായും രോഗനിര്‍ണ്ണയം നടത്തണം എന്നാ നിര്‍ബന്ധബുദ്ധിയാണ്.
എന്നാല്‍ ഇപ്പോള്‍ നവീകരിക്കപെടുന്ന ഡി.എസ്.എം. നിയമങ്ങള്‍ മനുഷ്യത്വപരമായ പല വികാരങ്ങളെയും മുറിവേല്‍പ്പിക്കുന്നവയാണ്. സാധാരണ പ്രശ്നങ്ങളാല്‍ വലയുന്നവര്‍ രോഗനിര്‍ണ്ണയത്തിനുള്ള പരിശോധനകള്‍ നടത്തേണ്ട ആവശ്യകതയെക്കുറിച്ച് ഇതിലെ വിദഗ്ദര്‍ അറിയിച്ചു. ലിവര്‍പൂള്‍ യൂണിവേര്‍സിറ്റിയിലെ മാനസികവിദഗ്ദന്‍ പീറ്റര്‍ കിന്ടെര്‍ ഇപ്പോള്‍ വരുന്ന നിയമങ്ങള്‍ പ്രശ്നങ്ങള്‍ കൊണ്ട് വരും എന്ന് വിലയിരുത്തുന്നു. ഇത് പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങളാണ്. നമ്മള്‍ തള്ളിക്കളഞ്ഞിരുന്ന പ്രശ്നങ്ങളാണ് ഇപ്പോള്‍ ശക്തമായി കുട്ടികളില്‍ നിലനില്‍ക്കുന്നത്. ഉള്ളിലേക്കു ഒതുങ്ങിയ പല കുട്ടികളും പിന്നീട് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഒറ്റപ്പെടുകയാണ്. ഇത് അവരെ ഒരുപക്ഷെ രോഗാവസ്ഥയിലേക്ക് നയിക്കാം.
സമൂഹത്തെ അഭിമുഖീകരിക്കുവാനുള്ള കഴിവില്ലായ്മ ഭയം, ഉത്കണ്ഠ, കരച്ചില്‍, മരവിപ്പ്, അമിതമായ ആശ്രയം എന്നീ വികാരങ്ങള്‍ക്ക് കാരണമാക്കും. ഈ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് നല്‍കേണ്ട ഇന്‍ഷുറന്‍സ് തുകയെപറ്റി യു.എസില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനു കൃത്യമായ പരിശോധന ആവശ്യമാണ് എന്ന കാര്യത്തിലാണ് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഉറച്ചു നില്‍ക്കുന്നത്. മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഒരു കുടുംബത്തെയും അതിലെ അംഗങ്ങളെയും എത്രമാത്രം സമ്മര്‍ദത്തിലാഴ്ത്തും എന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ. ഡി.എസ്.എം.ന്റെ നവീകരണം മനുഷ്യനില്‍ പൊതുവായി കണ്ടു വരുന്ന പല വികാരങ്ങളെയും രോഗങ്ങളായി മുദ്രകുത്തുകയാണ് ചെയ്യുന്നത്. മാനസികരോഗികള്‍ക്ക് കിട്ടുന്ന സഹായധനം അല്ലല്ലോ കുടുംബത്തിന്റെ മാനസികസന്തോഷമല്ലേ എല്ലാവര്ക്കും വലുത്?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല