സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ നാലു കൈകളും രണ്ടു കാലുകളുമായി അത്ഭുത സയാമീസ് ഇരട്ടകള്‍ ജനിച്ചു. ദല്‍വീര്‍ സിങ്ങ്, ഗുദ്ദോ ദേവി ദമ്പതികള്‍ക്കാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. 25 കാരിയായ ഗുദ്ദോ ദേവിയുടെ സിസേറിയന്‍ ശസ്ത്രക്രിയക്കു മുമ്പു വരെ കുട്ടിയില്‍ അസ്വഭാവികതയൊന്നും കണ്ടിരുന്നില്ലെന്ന് അധികൃതരും ദമ്പതികളും അറിയിച്ചു.
വയറിന്റെ ഭാഗത്തുനിന്നാണ് രണ്ടു കുട്ടികളുടെയും ശരീരങ്ങള്‍ പരസ്പരം ചേര്‍ന്നിരിക്കുന്നത്. കുട്ടികള്‍ക്ക് രണ്ട് കാലും നാല് കയ്യുമുണ്ട്. ഭാര്യക്ക് കൃത്യമായി പരിശോധനകളും മറ്റും നടത്തിയിരുന്നെങ്കിലും കുട്ടികളുടെ വൈകല്യം കണ്ടെത്താനായില്ലെന്ന് ദല്‍വീര്‍ സിങ്ങ് പറയുന്നു.
പ്രസവത്തിന് മുമ്പ് ഭാര്യയില്‍ യാതൊരു ശാരീരിക ബുദ്ധിമുട്ടും കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും അടിയന്തിര ഘട്ടം കഴിഞ്ഞാല്‍ കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്താനുള്ള ആലോചനയിലാണ് മാതാപിതാക്കളും ആശുപത്രി അധികൃതരും. എന്നാല്‍ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ അപൂവവും അത്യധികം അപകട സാധ്യതയുള്ളതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല