സ്വന്തം ലേഖകന്‍: റയന്‍ മാഡ്രിഡിനെ കര കയറ്റാന്‍ കോച്ചായി സാക്ഷാല്‍ സിനദിന്‍ സിദാന്‍ വരുന്നു. തുടര്‍ച്ചയായ പരാജയത്തില്‍ നട്ടം തിരിയുന്ന റയല്‍ മാഡ്രിഡിനെ കൈ പിടിച്ചുയര്‍ത്താന്‍ ഇതിഹാസ താരം സിനദിന്‍ സിദാന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിദാന്‍ വിരമിച്ചതിനു ശേഷം ഏതെങ്കിലും പ്രധാന ക്ലബിന്റെ പരിശീലന കുപ്പായം അണിയുന്നതും ആദ്യമാണ്.
എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോട് തോറ്റതിനു പിന്നാലെ സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് ഒപ്പമെത്താനുള്ള സുവര്‍ണാവസരവും റയല്‍ തുടലച്ചതോടെയാണ് നിലവിലെ കോച്ച് റഫ ബെനിറ്റസിനെ മാറ്റി സിദാനെ കൊണ്ടുവരാന്‍ ടീം ആലോചിക്കുന്നത്.
ബന്ധവൈരികളായ ബാഴ്‌സയോട് 40ത്തിന് തോറ്റതിനു പിന്നാലെ വിയ്യാ റയലിനോടും 10ത്തിന് തോറ്റതോടെയാണ് ബെനിറ്റസിനെ മാറ്റി റയല്‍ മാഡ്രിഡ് ബി ടീം കോച്ചായ സിനദിന്‍ സിദാനെ കൊണ്ടുവരാന്‍ ക്ലബ് മാനേജ്‌മെന്റ് അലോചിക്കുന്നത്.
ഞായറാഴ്ച വിയ്യാ റയലിനോട് തോറ്റതോടെ സ്പാനിഷ് കപ്പില്‍ ആദ്യ സ്ഥാനത്തുള്ള ബാഴ്‌സലോണയില്‍ നിന്നും അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല