സ്വന്തം ലേഖകന്‍: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ സിദ്ധാര്‍ത്ഥ് ഭരതന്റെ നിലയില്‍ പുരോഗതി, നടന്നു തുടങ്ങി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സിദ്ധാര്‍ത്ഥ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്നു തുടങ്ങി. രണ്ടാഴ്ചക്കുള്ളില്‍ വീട്ടിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി സിദ്ധാര്‍ത്ഥിന്റെ കൈയിലും തുടയിലും സര്‍ജറി നടത്തിയിരുന്നു. സര്‍ജറി വിജയകരമായതിനാലാണ് ഇത്രയും വേഗം നടക്കാന്‍ കഴിഞ്ഞത്. ഫിസിയോതെറാപ്പി ചികിത്സയുടെ ഭാഗമായാണ് ഡോക്ടറുടെ നിര്‍ദേശത്തോടെ നടന്നു തുടങ്ങിയത്.
ഈ മാസം 12 നാണ് വൈറ്റിലയില്‍ വെച്ച് കാര്‍ അപകടത്തില്‍പ്പെടുന്നത്. വളരെ ഗുരുതരമായ അവസ്ഥയില്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ദിലീപ് നായമനായ ചന്ദ്രേട്ടന്‍ എവിടെയാ ആണ് സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത അവസാന സിനിമ. പുതിയ സിനിമയുടെ ചര്‍ച്ചകള്‍ക്കിടയിലാണ് അപകടം സംഭവിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല