സ്വന്തം ലേഖകന്‍: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥ് ഭരതന്റെ നിലയില്‍ പുരോഗതി, സംസാരിച്ചു തുടങ്ങി. സിദ്ധാര്‍ഥിന്റെ പരുക്കേറ്റ കൈ, തുടകള്‍, മുട്ടുകള്‍ എന്നിവക്ക് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതര്‍. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാതെ ശസ്ത്രക്രിയ നടത്താന്‍ നിര്‍വാഹമില്ലാതെ കാത്തിരിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.
കഴിഞ്ഞ ദിവസം സിദ്ധാര്‍ഥ് സംസാരിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്നും മാറ്റിയ സിദ്ധാര്‍ഥിന്റെ നില ഏറെ മെച്ചപ്പെട്ടു. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം മികച്ച രീതിയില്‍ പ്രതികരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിദ്ധാര്‍ഥ് ഡോക്ടറോടും ആശുപത്രി ജീവനക്കാരോടും സംസാരിച്ചത്.
കാറപകടത്തിന് മുന്‍പുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് ഓര്‍മയുണ്ട്. പെട്ടന്ന് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ലെന്നും കാര്‍ ഇടിച്ചത് വരെയുള്ള കാര്യങ്ങള്‍ ഓര്‍!ക്കുന്നുവെന്നും സിദ്ധാര്‍ഥ് പറയുന്നു. തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് അമ്മയോട് പറയാനും സിദ്ധാര്‍ഥ് ഡോക്ടറോട് പറഞ്ഞു.
സെപ്റ്റംബര്‍ 12 ന് കൊച്ചി ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥനെ ഓടിക്കൂടിയവര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല