സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ഐസിസ് ഭീകരന്‍ സിദ്ധാര്‍ഥ ധര്‍ അമേരിക്കയുടെ ആഗോള ഭീകര പട്ടികയില്‍. ഐഎസ് ഭീകരരായ ബ്രിട്ടിഷ് പൗരനും ഇന്ത്യന്‍ വംശജനുമായ സിദ്ധാര്‍ഥ ധര്‍, മൊറോക്കോ വംശജനായ ബല്‍ജിയം പൗരന്‍ അബ്ദല്‍ ലത്തീഫ് ഗയ്‌നി എന്നിവരെയാണ് യുഎസ് ആഗോള ഭീകരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇതോടെ ഇവര്‍ക്കെതിരെ ഉപരോധവും നിലവില്‍ വന്നു. പുത്തന്‍ ജിഹാദി ജോണ്‍’ എന്ന് അറിയപ്പെടുന്ന ഇയാള്‍ ഐഎസിന്റെ സീനിയര്‍ കമാന്‍ഡറാണ്. ബ്രിട്ടനുവേണ്ടി ചാരപ്രവൃത്തി ചെയ്യുന്നുവെന്നാരോപിച്ച് ഐഎസ് തടവുകാരെ കൊല്ലുന്നതു ചിത്രീകരിച്ച ജനുവരി 2016ലെ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട മുഖംമൂടിധാരി സിദ്ധാര്‍ഥയാണെന്നാണു റിപ്പോര്‍ട്ട്.
അബു റുമൈസാ എന്ന പേരില്‍ മതം മാറിയ സിദ്ധാര്‍ഥ, ബ്രിട്ടിഷ് പൊലീസിനെ വെട്ടിച്ചു ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം 2014ല്‍ സിറിയയിലെത്തുകയായിരുന്നു. അബ്ദല്‍ ലത്തീഫ് ഗയ്‌നിയും മധ്യപൂര്‍വദേശത്ത് ഐഎസിനൊപ്പം ചേര്‍ന്നു യുദ്ധം ചെയ്യുന്നുവെന്നാണു സൂചനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല