സ്വന്തം ലേഖകന്‍: സിയറ ലിയോണില്‍ പുരോഹിതന്‍ കണ്ടെത്തിയത് ലോകത്തെ ഏറ്റവും വിലയുള്ള വജ്രം, 706 കാരറ്റ് വജ്രം സിയറ ലിയോണ്‍ പ്രസിഡന്റിന് സമ്മാനിച്ച് പുരോഹിതന്‍. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ഇമ്മാനുവല്‍ മൊമൊവിനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിലയേറിയ വജ്രക്കല്ല് കിട്ടിയത്. കോണോ ജില്ലയിലെ ഖനിയില്‍ കുഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വജ്രം ലഭിച്ചത്.
എന്നാല്‍ മൊമോ തനിക്കു ലഭിച്ച ഭാഗ്യം സിയറ ലിയോണ്‍ പ്രസിഡന്റ് ഡോ. എര്‍ണസ്റ്റ് ബായ് കൊറൊമക്ക് സമ്മാനിക്കുകയായിരുന്നു. തന്റെ സര്‍ക്കാറിനെയും ജനങ്ങളെയും തനിക്ക് സഹായിക്കേണ്ടതുണ്ടെന്നും തനിക്കു ലഭിച്ച വജ്രത്തിന്റെ പ്രയോജനം ഏവര്‍ക്കും ലഭ്യമാകണമെന്നും മൊമൊ പറഞ്ഞു. വജ്രം കടത്താന്‍ ശ്രമിക്കാതിരുന്ന അധികൃതരുടെയും ജനങ്ങളുടെയും പ്രവൃത്തി പ്രശംസീയമാണെന്ന് പ്രസിഡന്റ് കൊറൊമ പറഞ്ഞു.
രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുത്തുന്നതിന് വജ്രം ലേലത്തില്‍ വില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 709 കാരറ്റ് തൂക്കമുള്ള വജ്രം സീയറാ ലിയോണ്‍ സെന്‍ട്രല്‍ ബാങ്ക് ലോക്കറില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ലോകത്ത് ഇതുവരെ കണ്ടെത്തിയ വലിയ 20 ഡയമണ്ടുകളിലൊന്നാണിതെന്ന് സീയറാ ലിയോണിലെ വജ്രം സമ്പുഷ്ട മേഖലയിലെ ഖനനവിദഗ്ധര്‍ പറയുന്നു.
എന്നാല്‍ ഗുണമേന്‍മ വ്യക്തമാവാത്തതിനാല്‍ ഇതിന്റെ വില നിശ്ചയിക്കുക പ്രയാസമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതിര്‍ത്തിയിലെ വജ്രക്കടത്ത് തടയുന്നതിന് സിയറ ലിയോണ്‍ സര്‍ക്കാര്‍ പല നടപടികളുമെടുത്തിരുന്നു. ആറു മില്യണ്‍ ജനങ്ങളുള്ള രാജ്യത്തിന്റെ നാലില്‍ ഒന്ന് ഭാഗത്തും വജ്രം കണ്ടെത്താനാകുമെങ്കിലും ലോകത്തിലെ ഏറ്റവും ദരിദ്രമായ അഞ്ചു രാജ്യങ്ങളിലൊന്നാണ് സിയറ ലിയോണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല