കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന രോഗമാണ് ഡയസ്പ്രാക്സിയ. എന്നാല്‍ രോഗം ആരംഭത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ഈ രോഗം കണ്ടെത്തുന്നവര്‍ വളരെ അപൂര്‍വമാണ്. ഡെവലപ്പ്മെന്‍റല്‍ കോ- ഓര്‍ഡിനേഷന്‍ ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്ന ഈ രോഗം ഓരോ വ്യക്തികളുടെയും ചലനത്തെയും സംഘാടന സ്വഭാവത്തെയുമാണ് ബാധിക്കുന്നത്. കുട്ടികളിലെ വൃത്തിയില്ലായ്മ, സംഘാടനത്തിലെ മികവില്ലായ്മ, ഭാഷാ പരിജ്‍ഞാനമില്ലായ്ക, ഗ്രഹണശേഷിക്കുറവ് എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. നടക്കുന്പോള്‍ പോലും ഇത് പുറത്തുവരും.
ശരിയായ രീതിയില്‍ നടക്കാന്‍ സാധിക്കാതിരിക്കുന്നതും എപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ഈ രോഗത്തിന്‍റെ ഭാഗമാണ്. ഒരു പേന കൈവശം സൂക്ഷിക്കാനോ, ഷൂ ലേസ് കെട്ടാനോ, സ്കൂള്‍ ടൈ കെട്ടാനോ പോലും ഈ രോഗമുള്ള കുട്ടിക്ക് സാധിക്കില്ല. ഈ രോഗമുള്ള കുട്ടികളില്‍ സമപ്രായക്കാരായ മറ്റുകുട്ടികളെ അപേക്ഷിച്ച് മൂന്നിരട്ടി തൂക്ക വര്‍ദ്ധനവും കണ്ടു വരുന്നുണ്ട്. അന്പതില്‍ ഒരു കുട്ടിയിലെങ്കിലും ഈ രോഗം കണ്ടു വരുന്നുണ്ട്. ആണ്‍കുട്ടികളിലാണ് കൂടുതലായും ഈ രോഗം കണ്ടുവരുന്നത്. സ്പീച്ച് തെറാപ്പിയാണ് ഈ രോഗത്തിന് നല്‍കാവുന്ന ഏറ്റവും നല്ല ചികിത്സ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല