സ്വന്തം ലേഖകന്‍: കാനഡയില്‍ സിഖുകാരനെതിരെ വംശീയ അതിക്ഷേപം; തലപ്പാവ് ഊരിയില്ലെങ്കില്‍ തല തല്ലിപ്പൊളിക്കുമെന്ന് ഭീഷണി. കാനഡയിലെ പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡിലുള്ള ടിഗ്‌നിഷ് ടൗണ്‍ ക്ലബ്ബിലാണ് ചിലര്‍ സിഖുകാരനോടു തലപ്പാവ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്.
തലപ്പാവു നീക്കിയില്ലെങ്കില്‍ തല തകര്‍ക്കുമെന്ന് ഒരു സ്ത്രീ ഭീഷണിപ്പെടുത്തുന്നതിന്റെയും ഒരു ബാര്‍മാന്‍ വംശീയ അധിക്ഷേപം ചൊരിഞ്ഞ് ചീത്തവിളിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു.
മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന വേദിയില്‍ അവരോടുള്ള ആദരസൂചകമായി എല്ലാവരും തൊപ്പി മാറ്റാറുണ്ട്. എന്നാല്‍, മതപരമായ വേഷങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല. ബന്ധപ്പെട്ടവരോടു മാപ്പു പറയുമെന്നു ക്ലബ് പ്രസിഡന്റ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല