1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി സ്ത്രീകളുമായി സന്തോഷിക്കുന്നതിന് ഒഴുക്കിയത് മില്യണ്‍ കണക്കിന് യൂറോയാണെന്ന് റിപ്പോര്‍ട്ട്. ബെര്‍ലുസ്കോണിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചത്. രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്നത്.

ടെലിവിഷന്‍ താരങ്ങള്‍, സൗന്ദര്യറാണിമാര്‍, അവതാരികമാര്‍, നടികള്‍ എന്നിങ്ങനെ പല തരത്തിലുള്ള സ്ത്രീകളോടൊപ്പം സന്തോഷിക്കുന്നതിനുവേണ്ടിയാണ് ബെര്‍ലുസ്കോണി ഇത്രയും പണം മുടക്കിയിരിക്കുന്നത്. ഏതാണ്ട് മൂന്ന് മില്യണ്‍ യൂറോ പണമായിട്ടും 337,000 യൂറോയ്ക്കുള്ള സ്വര്‍ണ്ണ സമ്മാനങ്ങളുമാണ് ബെര്‍ലുസ്കോണി സ്ത്രീകള്‍ക്കായി നല്‍കിയിരിക്കുന്നത്.

കടുത്ത സാമ്പത്തികമാന്ദ്യം നേരിടുന്ന യൂറോപ്പിനെ രക്ഷിക്കാനുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് യൂറോപ്യന്‍ രാജ്യത്തെ നേതാക്കന്മാര്‍ ഒന്നിച്ച് തീരുമാനമെടുത്തതിന്റെ അടുത്ത ദിവസമാണ് ഈ റിപ്പോര്‍ട്ട് വെളിയില്‍ വരുന്നത്. ബെര്‍ലുസ്കോണിയുടെ ബാങ്ക് ഇടപാടുകളുടെ വിശദവിവരങ്ങള്‍ കോടതിക്കുമുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഈ ഇടപാടുകള്‍ സ്ത്രീകളെ അനുഭവിക്കാന്‍വേണ്ടി ആയിരുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 2007 ജൂണ്‍ മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ ബെര്‍ലുസ്കോണി ഏതാണ്ട് പതിനേഴ് മില്യണ്‍ യൂറോയാണ് പൊടിച്ചിരിക്കുന്നത്. സഹോദരന്മാര്‍ക്കും അടുപ്പക്കാര്‍ക്കുംവേണ്ടി കൂടിയാണ് ഇത്രയും പണം മുടക്കിയിരിക്കുന്നത്.

മാദകസുന്ദരികള്‍ക്കുവേണ്ടി മാത്രം മുടക്കിയിരിക്കുന്ന പണം ഏതാണ്ട് 2.7 മില്യണ്‍ യൂറോവരും. ഇതില്‍ മുന്‍ ടെലിവിഷന്‍ അവതാരിക വിര്‍ജീനിയ സണ്‍ജസ്റ്റിന് മാത്രം 150,000 യൂറോ നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം ബെര്‍ലുസ്കോണി സന്തോഷിച്ചത് ഇവരോടൊപ്പമാണ്. റഷ്യന്‍ മോഡലായിരുന്ന റൈസ സ്കോര്‍ക്കിനയ്ക്ക് ഏതാണ്ട് 135,000 യൂറോയാണ് സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി നല്‍കിയിരിക്കുന്നത്.

മുന്‍ ലിത്വിനിയന്‍ സൗന്ദര്യറാണിയായ ചൂടന്‍ പെണ്‍കുട്ടി റാസ കള്‍ട്ടൈലിന് 220,000 യൂറോയും ഇറ്റാലിയന്‍ ടെലിവിഷന്‍ സൗന്ദര്യറാണി ഇസബെല്ല ഒര്‍സിനിക്ക് 275,000 യൂറോയുമാണ് പ്രതിഫലം നല്‍കിയിരിക്കുന്നത്. ഇങ്ങനെ യൂറോകള്‍ വാരിയെറിഞ്ഞാണ് ബെര്‍ലുസ്കോണി സ്ത്രീസുഖം അനുഭവിച്ചിരുന്നത്. ഇറ്റലിയിലെ സൗന്ദര്യധാമങ്ങളെ ഓരോന്നിനെയായി ബെര്‍ലുസ്കോണി പണം വാരിയെറിഞ്ഞ് അനുഭവിക്കുകയായിരുന്നുവെന്നും പറയാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.