കോളിവുഡില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ ശരിയാണെങ്കില്‍ ചിമ്പുവിന് ലോട്ടറിയടിച്ചു എന്നുതന്നെയാണ് പറയേണ്ടത്. വാര്‍ത്തയെന്തന്നല്ലേ, ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ഡല്ലിബെല്ലിയുടെ തമിഴ് റീമേക്കില്‍ ചിമ്പു നായകനാകുന്നുവെന്നാണ് കിട്ടിയ റിപ്പോര്‍ട്ട്. ഡെല്ലി ബെല്ലിയില്‍ ഇമ്രാന്‍ ഖാന്‍ ചെയ്ത വേഷത്തിലാണ് തമിഴകത്ത് ചിമ്പുയെത്തുന്നത്.
ഹിന്ദി വേര്‍ഷന്റെ നിര്‍മാതാക്കളില്‍ ഒരാളായ യു.ടി.വി മോഷനാണ് ചിത്രം കോളിവുഡിലേക്കും ടോളിവുഡിലേക്കും കൊണ്ടുവരുന്നത്. ഇമ്രാന്‍ ചെയ്ത വേഷം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ ചിമ്പുതന്നെയാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞത്രേ. ഹാസ്യതാരം സന്താനവും ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.
അടുത്ത ജനുവരിയോടെ തമിഴ് തെലുങ്ക് റീമേക്കുകളുടെ ചിത്രീകരണം തുടങ്ങാനാണ് നീക്കം. താരങ്ങള്‍ ആരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല താരങ്ങളുടേയും ഡേറ്റാണ് പ്രശ്‌നമാകുന്നത്.
ഹിന്ദി സിനിമാ മേഖലയില്‍ ഒരു തരത്തിലുള്ള വിപ്ലവം തന്നെയാണ് ഡല്ലി ബെല്ലി എന്ന കോമഡി ചിത്രം ഉണ്ടാക്കിയത്. 90 മിനിറ്റ് നീളമുള്ള ചിത്രം ഇടവേളയില്ലാതെയാണ് പ്രദര്‍ശിപ്പിച്ചത്.
ചിത്രത്തില്‍ നിന്ദ്യമായ ചില ഭാഗങ്ങള്‍, പ്രത്യേകിച്ച അതില്‍ ഉപയോഗിച്ച ചില ഭാഷകള്‍, എന്നിവ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തമിഴകത്തേക്കെത്തുമ്പോള്‍ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. തമിഴ് തെലുങ്ക് പ്രേക്ഷകരുടെ ടേയ്സ്റ്റ് അനുസരിച്ച് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല