1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2012

ഓസ്ട്രേലിയന്‍ അംപയര്‍ സൈമണ്‍ ടഫല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനു ശേഷമായിരിക്കും ടഫല്‍ വിരമിക്കുക. തുടര്‍ന്ന് ഐസിസിയുടെ അംപയര്‍മാര്‍ക്കായുള്ള ട്രെയിനിംങ് ക്യാമ്പിന്റെ മാനേജറയിട്ടായിരിക്കും ഇനി ടഫല്‍‌ സേവനം അനുഷ്ടിക്കുക.

നാല്‍പ്പത്തോന്ന് വയസ്സുകാരനായ ടഫല്‍ 1999ല്‍ ശ്രീലങ്കയും, ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന മത്സരം നിയന്ത്രിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ് അംപയറാകുന്നത്. അതേ വര്‍ഷം തന്നെ ഓസ്ട്രേലിയയും വെസ്റ്റീന്‍ഡീസുമായുള്ള ബോക്സിംങ് ഡേ ടെസ്റ്റ് നിയന്ത്രിച്ചുകൊണ്ടാണ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.

ഇതിനകം 74 ടെസ്റ്റ് മത്സരങ്ങളും, 174 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളും ടഫല്‍ നിയന്ത്രിച്ചിട്ടുണ്ട്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള കഴിഞ്ഞ മാസത്തെ ടെസ്റ്റാണ് ടഫലിന്റെ അവസാനത്തെ ടെസ്റ്റ് മത്സരം. 2004 മുതല്‍ 2008 വരെ മികച്ച അംപയര്‍ക്കുള്ള ഐസിസി അവാര്‍ഡും ടഫല്‍ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലും നിയന്ത്രിച്ചത് ടഫലായിരുന്നു. 2007ലെയും,2009ലെയും ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലും ടഫല്‍ നിയന്ത്രിച്ചിട്ടുണ്ട്.

കുടുംബത്തിനോപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് ഇപ്പോള്‍ വിരമിക്കുന്നതെന്നാണ് ടഫല്‍ തന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് വിശദീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.