1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2011

വാര്‍ദ്ധക്യമാകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എല്ലാവരും ആകാംക്ഷയോടെ നോക്കുന്ന കാര്യങ്ങളാണ്. ഇത്രയും കുഴപ്പംപിടിച്ച ഒരു സമയം വേറെ ഇല്ലാത്തതുകൊണ്ടാണ് മിക്കവാറും പേരും വാര്‍ദ്ധക്യത്തെ പേടിക്കുന്നത്. അവഗണിക്കപ്പെട്ട്, പരിഹസിക്കപ്പെട്ട് രോഗങ്ങളാല്‍ വലഞ്ഞ് നിങ്ങള്‍ ഇല്ലാതെയാകുമെന്ന് ഭയപ്പെടുന്ന കാലമാണ് വാര്‍ദ്ധക്യം. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന ഓരോരോ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളെല്ലാം നടന്നുവരുകയാണ്. ചിലതെല്ലാം വിജയിക്കുന്നുമുണ്ട്.

ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് പ്രകാരം നിങ്ങള്‍ക്ക് വാര്‍ദ്ധക്യകാല മതിഭ്രമങ്ങളെ നിസാരമായി തടയാന്‍ സാധിക്കും. വാര്‍ദ്ധക്യം ആകുമ്പോള്‍ എല്ലാവരിലും ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് മറവിരോഗം. ഇത് വലിയൊരു പ്രശ്നമായി നമ്മുടെ സമൂഹത്തില്‍ മാറാറുണ്ട്. എന്നാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ചെറിയ പദപ്രശ്നങ്ങള്‍കൊണ്ടും സുഡോക്കു പോലുള്ള കളികള്‍കൊണ്ടും ഇതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നാണ് പറയുന്നത്.

പദപ്രശ്നങ്ങള്‍ പൂരിപ്പിക്കാനും സുഡോക്കു കളിക്കാനുമുള്ള ശ്രമങ്ങള്‍ ഓര്‍മ്മയെ നേരെയാക്കുമെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്. പൂന്തോട്ടം ശരിയാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക. ചെറിയ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതും ഓര്‍മ്മശക്തിയെ തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ തലച്ചോറ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഇതുപോലുള്ള ഓര്‍മ്മക്കുറവും കാര്യങ്ങളുമൊന്നും നിങ്ങളെ അലട്ടില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മറവിരോഗം ഒരു കുടയാണെന്നും ഓര്‍മ്മ, ഭാഷ, ക്രമീകരണം, വിധിന്യായം എന്നിങ്ങനെയുള്ള നാല് ഭാഗങ്ങള്‍കൊണ്ട് മൂടിയിരിക്കുന്ന കുടയാണ് മറവിരോഗമെന്നാണ് ഗവേഷകര്‍ കാവ്യാത്മകമായി വിശദീകരിക്കുന്നത്. അതായത് നിങ്ങള്‍ക്ക് ഇതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും. അതിനായി ശ്രമിക്കണമെന്ന് മാത്രം.

അല്‍ഷിമേഴ്സ് ഒരു സാധാരണ അവസ്ഥയാണെന്നും അതിനെ മറികടക്കാന്‍ ചില പൊടിക്കൈകള്‍ ചെയ്താല്‍ മതിയെന്നുമാണ് വിദഗ്ദമതം. ജര്‍മ്മനിയില്‍നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാരുടെ സംഘമാണ് ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ വെളിയില്‍ വിട്ടിരിക്കുന്നത്. അഞ്ച് നേഴ്സിങ്ങ് ഹോമുകളില്‍ മറവിരോഗം ബാധിച്ച് കിടക്കുന്ന തൊണ്ണൂറോളം വൃദ്ധന്മരില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ഈ പഠനം മെഡിക്കല്‍ ജേര്‍ണലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ പന്ത്രണ്ട് മാസത്തെ പരിശോധനയാണ് ജര്‍മ്മന്‍ ഗവേഷക സംഘം നടത്തിയത്. പന്ത്രണ്ട് മാസംകൊണ്ടുതന്നെ കാര്യമായി പുരോഗതി ഉണ്ടായെന്ന് ഗവേഷകര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.