സ്വന്തം ലേഖകന്‍: ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. അച്ഛന്റെ പുകവലിയില്‍ അസ്വസ്ഥയാകുന്ന ആ കുഞ്ഞ് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലേറെ ആരാധകരുള്ള ഒരു സുന്ദരിയാണ്.ആ കുഞ്ഞു സുന്ദരിയുടെ പേരാണ് സിമ്രാന്‍ നടേക്കര്‍.
തിരക്കുള്ള ഒരു മോഡല്‍ കൂടിയാണ് സിമ്രാന്‍ ഇപ്പോള്‍. പതിനേഴു വയസുള്ള സിമ്രാനെ ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരങ്ങളാണ് ഫോളോ ചെയ്യുന്നത്. സിമ്രാന്റെ ആദ്യ പരസ്യചിത്രമായിരുന്നു പുകവലിക്കെതിരായ പരസ്യം. തന്റെ പുതിയ ചില ചിത്രങ്ങള്‍ സിമ്രാന്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തീയേറ്ററുകളില്‍ കണ്ട ആ ദൈന്യതയാര്‍ന്ന പെണ്‍കുട്ടിയാണ് ഇതെന്ന് അറിഞ്ഞതോടെ ചിത്രങ്ങള്‍ വൈറലായി. നിരവധി ആരാധകര്‍ സിമ്രാനെ തേടിയെത്തുകയും ചെയ്തു.
2008 ലാണ് സിമ്രാനെ ഉള്‍പ്പെടുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ബോധവത്കരണ പരസ്യം പുറത്തിറങ്ങിയത്. പിന്നീട് ട്രോളര്‍മാരുടെ പ്രിയപ്പെട്ട ഇരയായ ഈ പരസ്യത്തിന് പകരമാണ് ഇപ്പോള്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാവുന്നത് എന്തു കഷ്ടമാണ് എന്ന രാഹുല്‍ ദ്രാവിഡിന്റെ പരസ്യം സര്‍ക്കാര്‍ അവതരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല