സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സിങ്കത്തിന് രണ്ടാം ഭാഗം വരുന്നു. ആദ്യഭാഗത്തിലെ നായിക അനുഷ്‌ക, ഹന്‍സിക എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദുരൈ സിങ്കം എന്ന പൊലീസ് ഇന്‍സ്പെക്ടറെയായിരുന്നു ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചത്.
മലയാളിതാരം റഹ്മാന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവേക്, സന്താനം, മുകേഷ് റിഷി, വിജയകുമാര്‍, നാസ്സര്‍, മനോരമാ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.
ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് സംഗീതം നിര്‍വഹിച്ച ദേവീ ശ്രീ പ്രസാദ് തന്നെയാണ് സിങ്കം 2 വിനും സംഗീതമൊരുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല