സ്വന്തം ലേഖകന്‍: അയല്‍ക്കാരിയുടെ അമ്മയെ വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജന്‍ സിംഗപ്പൂരില്‍ പിടിയില്‍. അയല്‍ക്കാരിയുടെ അമ്മയെ അയല്‍ക്കാരിയും ഇന്ത്യന്‍ വംശജനും ചേര്‍ന്ന് പീഡിപ്പിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെയാണ് പ്രതികളെ അറസ്റ്റ് നടന്നത്.
അയല്‍ക്കാരിയായ സിതി നൂര്‍ രെധാ ഖമിസ് എന്ന 25 കാരിയാണ് സ്വന്തം മാതാവ് അമിസ ബ്രുവലിനെ കൊടും പീഡനത്തിന് വിധേയയാക്കിയത്. എണ്‍പത്തഞ്ചു വയസുള്ള ബ്രുവലിനെ സിംഗിന്റെ സഹായത്തോടെ മനുഷ്യ വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ഇവരുടെ ഒരു അയല്‍ക്കാരന്‍ രഹസ്യമായി ചിത്രീകരിച്ച് ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു.
വീഡിയോയില്‍ സിംഗിനേയും വ്യക്തമായി കാണാം. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
ബ്രുവലിനെ ഒരു തവണ മാത്രം വിസര്‍ജ്യം തീറ്റിച്ചാല്‍ മതി എന്നാണ് ഖമിസിനോട് താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ എല്ലാ ദിവസവും അത് ചെയ്തു. കഴിഞ്ഞ എട്ട് മാസമായി ജോലിയില്ലാതെ നിന്ന ഖമിസിനെ താന്‍ സഹായിച്ചിരുന്നു. ആഭരണങ്ങള്‍ പണയം വച്ചും മൊബൈലും ലാപ്‌ടോപ്പും വിറ്റും അവര്‍ക്ക് പണം നല്‍കി. എന്നാല്‍ ഇപ്പോള്‍ അവര്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും സിംഗ് കോടതിയില്‍ പറഞ്ഞു.
ബ്രുവലിനെ മര്‍ദിക്കുന്നതും തലമുടി പിടിച്ച് വലിക്കുന്നതുമുള്‍പ്പെടെയുളള ചിത്രങ്ങള്‍ ഇയാള്‍ നേരത്തെ പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത് രഹസ്യമായി ചിത്രീകരിച്ചതാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്.
ഇയാളെ ഒരാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. അടുത്ത വെളളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴുവര്‍ഷം തടവോ പിഴയോ ചാട്ടയടിയോ ഇവയിലേതെങ്കിലും രണ്ട് ശിക്ഷകള്‍ ഒരുമിച്ചോ ലഭിച്ചേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല