സ്വന്തം ലേഖകന്‍: ഇസ്രയേല്‍ നടത്തിയ സല്‍ക്കാരത്തിനിടെ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി, സംഭവത്തില്‍ ഇസ്രയേലിന്റെ മാപ്പപേക്ഷ. ഇസ്രയേല്‍ നയതന്ത്രജ്ഞന്‍ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി ഉപയോഗിച്ച സംഭവം രാജ്യാന്തര പ്രശ്‌നമായി വളര്‍ന്നതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ മാപ്പു പറഞ്ഞത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം ഇസ്രയേല്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നടുക്കം രേഖപ്പെടുത്തിയ ഇസ്രയേല്‍ സ്ഥാനപതി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
പെരുമാറ്റദൂഷ്യം കണക്കിലെടുത്ത് നയതന്ത്രജ്ഞനെതിരെ നടപടിയെടുത്തതായി ഇസ്രയേല്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് രാജ്യം മുന്‍തൂക്കം നല്‍കുന്നതായും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ കുറിപ്പില്‍ വ്യക്തമാക്കി.
സിംഗപ്പൂര്‍ പതാക ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. ഇസ്രയേല്‍ എംബസിയുടെ മാപ്പപേക്ഷയും നയതന്ത്രജ്ഞനെ ശിക്ഷിക്കുമെന്നുമുള്ള ഉറപ്പിനെയും സ്വാഗതം ചെയ്യുന്നതായും സിംഗപ്പൂര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല