സ്വന്തം ലേഖകൻ: വീടിനു പുറത്ത് മാസ്ക് ധരിക്കാതിരുന്ന ഇന്ത്യക്കാരിക്ക് രണ്ടാഴ്ച തടവും രണ്ടായിരം ഡോളർ പിഴയും സിംഗപ്പൂർ കോടതി വിധിച്ചു. മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കാതെ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമാണ് നാല്പത്തിയൊന്നുകാരിയായ പരംജിത് കൗറിനെതിരേ പോലീസ് കേസെടുത്തതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് വിവിധ വകുപ്പുകൾ ചുമത്തി അഞ്ചു കേസുകൾകൂടി ഇവർക്കെതിരേ എടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാതെ അപ്പർ തോംസൺ റോഡിലെത്തി യാത്രക്കാരുമായി വാക്കുതർക്കം നടത്തുന്ന കൗറിന്റെ വീഡിയോ കഴിഞ്ഞ വർഷം സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കോവിഡില്‍ തളര്‍ന്ന രാജ്യത്തിന് ഊര്‍ജം പകര്‍ന്ന് രണ്ട് വിമാനം ഓക്സിജന്‍ സിലിണ്ടറുകളുമായി സിംഗപൂര്‍ എയര്‍ഫോഴ്സിന്റെ സി-130 വിമാനങ്ങൾ ഇന്ത്യയിലെത്തിരുന്നു. സിംഗപൂര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മാലികി ഒസ്മാന്‍ ഇന്ത്യന്‍ ഹൈകമ്മീഷണന്‍ പി കുമാരന് കൈമാറിയാണ് വിമാനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.
കോവിഡ് മഹാമാരി രാജ്യത്തെയോ ദേശീയതയെയോ വംശത്തെയോ പരിഗണിക്കുന്നില്ല. അതിനാലാണ് പരസ്പരം പിന്തുണയ്ക്കാൻ നമ്മള് കൂട്ടായി പ്രവർത്തിക്കേണ്ടതെന്ന് ഡോ. മാലികി ഫ്ലാഗ് ഓഫ് ചടങ്ങിനിടെ പറഞ്ഞു. സിംഗപൂരിലെ പ്രമുഖ നിക്ഷേപക സ്ഥാപനമായ ടെമസെക് ഇന്ത്യക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങള്‍ നേരത്തെ അയച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല