ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ഭരണാധികാരികള്‍ക്ക് നല്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി, മന്ത്രിമാര്‍, പ്രസിഡന്റ് തുടങ്ങിയവര്‍ ഉള്‍പ്പെടെ സിംഗപ്പൂരിലെ ഭരണാധികാരികളുടെ ശമ്പളം ഗണ്യമായി കുറയ്ക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.
എന്നിരുന്നാലും ലോകത്തിലെ ഏറ്റവുമധികം ശമ്പളംപറ്റുന്ന ഭരണാധികാരികളെന്ന ബഹുമതി അവര്‍ക്കു തന്നെ തുടരും. പ്രധാനമന്ത്രി ലീ സിയന് ലൂംഗിന്റെ ശമ്പളം പ്രതിവര്‍ഷം 23 ലക്ഷം യുഎസ് ഡോളര്‍ ആയിരുന്നത് 36 ശതമാനം കുറച്ച് 17 ലക്ഷം ആക്കാനാണു തീരുമാനം.
യുഎസ് പ്രസിഡന്റ് ഒബാമയുടെ പ്രതിവര്‍ഷ ശമ്പളം ഇപ്പോഴും നാലു ഡോളര്‍ മാത്രമാണ്. ഒരു വര്‍ഷം മുമ്പ് പ്രധാനമന്ത്രി ലീ നിയമിച്ച ശമ്പള പുനപ്പരിശോധന കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇത് അംഗീകരിക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. പ്രസിഡന്റിന്റെ ശമ്പളം 51 ശതമാനം കുറയ്ക്കാനും ശിപാര്‍ശയുണ്ട്.
സിംഗപ്പൂരിലെ പ്രധാനമന്ത്രി കഴിഞ്ഞാല്‍, ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ഡൊണാള്‍ഡ് സാംഗ് ആണ് ശമ്പളക്കാര്യത്തില്‍ ലോകത്തു രണ്ടാമത്- 5,50,000 ഡോളര്‍. മൂന്നാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡും(4,98,200 ഡോളര്‍).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല