1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2017

സ്വന്തം ലേഖകന്‍: ഗായിക ചിന്‍മയിയെ അമേരിക്കയില്‍ വച്ച് കൊള്ളയടിച്ചതായി പരാതി. പ്രശസ്ത ഗായിക ചിന്മയി ശ്രീപദയെ ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോഴാണ് ഒരു സംഘം കൊള്ളയടിച്ചത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നുമാണ് ചിന്‍മയിയുടെ വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടത്.

അമേരിക്കയില്‍ താന്‍ മോഷണത്തിനിരയായെന്ന് ട്വിറ്ററിലൂടെയാണ് ഗായിക അറിയിച്ചത്. കാറിന്റെ ചില്ല് തകര്‍ത്ത ശേഷം അകത്തിരുന്ന വസ്തുക്കള്‍ കൊണ്ടു പോകുകയായിരുന്നു. ഗായിക ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. ചിന്മയി വാഹനം നിര്‍ത്തിയ മേഖലയില്‍ ചില്ല് തകര്‍ത്തുള്ള മോഷണം പതിവാണെന്ന് പോലീസ് അറിയിച്ചു. ഒരു പെണ്‍കുട്ടിയാണ് മോഷണത്തിന്റെ പിന്നിലെന്നാണ് സൂചന. വാഹനം തകര്‍ത്ത് സാധനങ്ങള്‍ എടുക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

നേരത്തെയും ഇന്ത്യന്‍ ഗായകര്‍ അമേരിക്കയില്‍ മോഷണത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയില്‍ വച്ച് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പാസ്‌പോര്‍ട്ട് അടക്കം കള്ളന്‍മാര്‍ അടിച്ചു മാറ്റിയത് വാര്‍ത്തയായിരുന്നു. എസ്.പി.ബി 50 എന്ന പരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയപ്പോഴാണ് എസ്.പി ബാലസുബ്രഹ്മണ്യത്തെ കള്ളന്മാര്‍ വട്ടംകറക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.