അവിവാഹിതയായ അമ്മ തന്നെ വില്‍ക്കുന്നതിനായി ഇബെയില്‍ പരസ്യം നല്‍കി. ഏറ്റവും അധികം തുക ഓഫര്‍ ചെയ്യുന്ന ആളമായിട്ടായിരിക്കും ലൂയിസ് കര്‍ട്ടിസ് എന്ന 49 കാരി വില്‍പ്പന ഉറപ്പിക്കുക. ഇതുവരെ 200 പൗണ്ടാണ് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ഓഫര്‍. ഇതിലും മികച്ച ഓഫറിനായി കാത്തിരിക്കുകയായിരുന്ന അവര്‍ പക്ഷെ പൊടുന്നനെ പരസ്യം പിന്‍വലിച്ചു. ഒരു പക്ഷെ ഭയന്നിട്ടാകണം, അല്ലെങ്കില്‍ സ്വയം വേണ്ടാ എന്ന് തോന്നീട്ടാകും.
രണ്ട് കുട്ടികളുടെ മാതാവായ ലൂയിസ് കര്‍ട്ടീസ് പിന്നീട് പരസ്യം നീക്കം ചെയ്തു. പരസ്യം പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം തന്നെ നീക്കം ചെയ്തിട്ടുണ്ട്.
ഉപയോഗിച്ചതാണെങ്കിലും നല്ല അവസ്ഥയിലുള്ള എന്നതായിരുന്നു പരസ്യത്തിന്റെ തലവാചകം. മിറര്‍ ഡോട്ട് യുകെയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പരസ്യത്തിന്റെ ബിഡ് എമൗണ്ടില്‍ ഏറ്റവും ഉയര്‍ന്ന തുകയായി കാണിച്ചിരിക്കുന്നത് 205 പൗണ്ടാണ്.
വെസ്റ്റ് സസെക്‌സില്‍നിന്നുള്ള ആളായ ഇവര്‍ നിരവധി ഫോട്ടോകളും പരസ്യത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ തമാശയായിരുന്നു ഇതെന്നും എന്നാല്‍ ഗ്രീസില്‍ നിന്നുള്ള ആരും തനിക്ക് വേണ്ടി ബിഡ് ചെയ്തിട്ടില്ലെന്നും ലൂയിസ് പിന്നീട് പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രീസില്‍നിന്നുള്ള പുരുഷന്മാരെ തേടുന്നു എന്നായിരുന്നു ഇവരുടെ പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഗ്രീസില്‍ പോയി ജീവിക്കണമെന്നായിരുന്നു എന്റെ എക്കാലത്തെയും ആഗ്രഹം, പക്ഷെ അവിടെ നിന്നാരും തനിക്ക് വേണ്ടി മുന്നോട്ട് വന്നില്ലെന്നും അവര്‍ പറഞ്ഞു. തന്റെ നിരവധി സുഹൃത്തുക്കള്‍ ഗ്രീസില്‍ താമസിക്കുന്നുണ്ട്, അവരാണ് ഇബെയില്‍ പരസ്യം പോസ്റ്റ് ചെയ്യാനുള്ള ബുദ്ധി പറഞ്ഞ് തന്നതെന്നും ലൂയിസ് പറഞ്ഞു.
പരസ്യം പിന്‍വലിച്ചശേഷവും നിരവധി ആളുകള്‍ തനിക്ക് മെയില്‍ അയക്കുന്നുണ്ട്. ലൂയിസ് പറഞ്ഞ ഡിമാന്‍ഡ്‌സ് അംഗീകരിക്കാന്‍ തയാറാണെന്ന് പറഞ്ഞാണ് പലരും മെയില്‍ അയക്കുന്നതെന്നും ലൂയിസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല