സ്വന്തം ലേഖകന്‍: ഗ്രീക്ക് പ്രധാനമന്ത്രി സിപ്രസ് രാജിവച്ചൊഴിഞ്ഞു, സെപ്തംബറില്‍ തെരഞ്ഞെടുപ്പിന് സാധ്യത. രാജിക്കത്തുമായി സിപ്രസ് ഇന്ന് പ്രസിഡന്റിനെ കാണും. എല്ലാം ഇനി ജനങ്ങളുടെ കയ്യിലാണെന്ന അവരുടെ വോട്ട് കാര്യങ്ങളെ തീരുമാനിക്കുമെന്നും സിപ്രസ് പറഞ്ഞു. പുരോഗമന ഇടതുപക്ഷ സഖ്യമായ സിറിസയുടെ നേതാവ് അലക്‌സിസ് സിപ്രസ് ജനുവരിയിലാണ് പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയത്.
നേരത്തേ, കടക്കെണിയില്‍നിന്നു കരകേറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച കര്‍ശന ഉപാധികളോടെയുള്ള സാമ്പത്തികപരിഷ്‌കരണ പദ്ധതി ഗ്രീസ് പാര്‍ലമെന്റ് പാസാക്കിയിരുന്നു. അഞ്ചുവര്‍ഷത്തിനിടെ മൂന്നാംവട്ടമാണു കടാശ്വാസം തേടി ഗ്രീസ് പാര്‍ലമെന്റ് യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥകള്‍ക്കു വഴങ്ങിയത്. എന്നാല്‍, പദ്ധതിക്കെതിരായ ഭരണകക്ഷിയിലെ ഭിന്നതകള്‍ രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിപ്രസ് രാജി എന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 300 അംഗ പാര്‍ലമെന്റില്‍ യൂറോ അനുകൂല പ്രതിപക്ഷത്തിന്റെ പിന്തുണയോടെ 222 വോട്ട് നേടിയാണു ബില്‍ പാസാക്കിയത്. പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിന്റെ പാര്‍ട്ടിയായ സിറീസയിലെ ഒരുവിഭാഗം അടക്കം 43 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല