ലണ്ടന്‍ : ഒളിമ്പിക്സില്‍ ആറ് സ്വര്‍ണ്ണമെന്ന സുവര്‍ണ്ണ നേട്ടത്തോടെ ബ്രിട്ടനിലെ എക്കാലത്തേയും മികച്ച ഒളിമ്പ്യന്‍ എന്ന വിശേഷണം ഇനി ക്രിസ് ഹോയിക്ക് സ്വന്തം. റോവിങ്ങ് താരം സര് സ്റ്റീവ് റോഡ്ഗ്രവ്സിന്റെ അഞ്ച് ഒളിമ്പിക് സ്വര്‍ണ്ണം എന്ന റിക്കോര്‍ഡാണ് ക്രിസ് ഹോയി ഇന്നലെ തകര്‍ത്തത്. സൈക്ലിംഗ് പുരുഷവിഭാഗം കെയ്റിന് ഫൈനലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ക്രിസ് ഹോയി ചരിത്രനേട്ടത്തിന് അര്‍ഹനായത്. ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ആറായിരത്തിലധികം കാണികള്‍ക്കൊപ്പം സര് റെഡ്ഗ്രവും ഹാരി രാജകുമാരനും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
ഏഴ് ഒളിമ്പിക് മെഡലുകളുമായി ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരങ്ങളെന്ന പദവിയില്‍ സൈക്ലിംഗ് താരം ബ്രാഡ്ലി വിഗ്ഗിന്സിനൊപ്പം ക്രിസ് ഹോയിയും എത്തിയെങ്കിലും ആറ് സ്വര്‍ണ്ണം ക്രിസിന്റെ നേട്ടത്തെ കൂടുതല്‍ മികച്ചതാക്കുന്നു. നാല് സ്വര്‍ണ്ണമാണ് വിഗ്ഗിന്‍സിന്റെ നേട്ടം. മുപ്പത്തിയാറ് കാരനായ ക്രിസ് മെഡല്‍ദാന വേളയില്‍ തികച്ചും വികാരാധീനനായിരുന്നു. ആറ് സ്വര്‍ണ്ണമെന്നത് തന്റെ കരിയറിന് തികച്ചും അനുയോജ്യമാണന്നും വിരമിക്കാന്‍ പറ്റിയ സമയമാണ് ഇതെന്നും വികാരാധീനനായി ക്രിസ് പറഞ്ഞു. ട്രാക്കിലും കരിയറിലും തന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ക്രിസ് ട്രാക്ക് വിട്ടത്.
ഇന്നലെയും ടീം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം മികച്ച ദിവസമായിരുന്നു. ക്രിസ് ഹോയിയെ കൂടാതെ വനിതാവിഭാഗം ഒമ്നിയത്തില് ലോറ ട്രോറ്റ് സ്വര്‍ണ്ണം നടിയപ്പോള്‍ സ്പ്രിന്റ് ഇനത്തില്‍ വിക്ടോറിയ പെഡല്ടണ് വെളളി നേടി. ട്രയാത്തലണില്‍ ബ്രിട്ടന്റെ അലിസ്റ്റര്‍ ബ്രൗണ്വില്ലെ സ്വര്‍ണ്ണം നേടിയപ്പോള്‍ സഹോദരന് ജോണി വെങ്കല മെഡലിന് അര്‍ഹനായി. കുതിര സവാരിയിലും ബ്രിട്ടനാണ് സ്വര്‍ണ്ണം. ഈ ഇനത്തില്‍ ആദ്യമായാണ് ബ്രിട്ടന് സ്വര്‍ണ്ണം ലഭിക്കുന്നത്. ഇതോടെ ബ്രിട്ടന്റെ മൊത്തം മെഡലുകളുടെ എണ്ണം 48 ആയി. 22 സ്വര്‍ണ്ണമെഡലുകളോടെ മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ബ്രിട്ടന്. മുപ്പത്തിനാല് സ്വര്‍ണ്ണമടക്കം 73 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല