1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറസ്റ്റു ചെയ്യുന്നവര്‍ക്ക് 100 കോടി രൂപ നല്‍കുമെന്ന് ജമാത്ത് ഇ ഇസ്ലാമി നേതാവ് സിറാജ് ഉള്‍ ഹഖ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീരിലെ റാവല്‍കോട്ടില്‍ ഒരു യോഗത്തില്‍ വച്ചായിരുന്നു സിറാജ് ഉള്‍ ഹഖിന്റെ വിവാദ പ്രസ്താവന.

ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്താന്‍ രാഷ്ട്രീയ നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു ജമാത്ത് ഇ ഇസ്ലാമിയുടെ തലമുതിര്‍ന്ന നേതാവായ ഉള്‍ ഹഖ്. ഇന്ത്യക്ക് ജിഹാദി നേതാക്കളെ പിടികൂടാനാവാത്തത് കഴിവു കേടാണെന്ന് പരിഹസിച്ച ഉള്‍ ഹഖ് മോഡിക്കോ മോഡിയുടെ ഏജന്റുമാര്‍ക്കോ ഹിസ്ബുള്‍ നേതാവ് സയ്ദ് സലാഹുദ്ദീനെ പിടികൂകൂടാന്‍ കഴിയില്ലെന്ന് വെല്ലുവിളിച്ചു.

പിടികൂടാനായാല്‍ അവര്‍ക്ക് 50 കോടി രൂപ നല്‍കാം. അതേപോലെ മോഡിയെ അറസ്റ്റുചെയ്യുന്നവര്‍ക്ക് 100 കോടി രൂപ നല്‍കാമെന്നും സിറാജ് ഉള്‍ ഹഖ് പറഞ്ഞു. കശ്മീര്‍ പാകിസ്താന്റെ ഭാഗമാണ്. കശ്മീര്‍ വിഷയം പരിഹരിക്കുന്നതുവരെ ഹിന്ദുസ്ഥാനുമായി സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്ന പാകിസ്താനി നേതാക്കന്‍മാരെ പാകിസ്താനും കശ്മീര്‍ ജനതയും ദേശദ്രോഹികളായി കാണും.

ഹിന്ദുസ്ഥാനുമായി സൗഹൃദം ആഗ്രഹിക്കുന്നവര്‍ക്ക് ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ പോകാം. അവര്‍ക്ക് ഇസ്ലാമാബാദില്‍ സ്ഥാനമില്ലെന്നും ജമാത്ത്ഇഇസ്ലാമിയുടെ തീവ്ര വിഭാഗത്തിന്റെ നേതാവ് പറഞ്ഞു.
ജമ്മു കശ്മീരിലും ഗുജറാത്തിലും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനു ഉത്തരവാദി മോഡിയാണ്.

ജമ്മു കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങള്‍ക്ക് നേരെ പാകിസ്താന്‍ അധികൃതര്‍ കണ്ണടയ്ക്കുകയാണ്. പാകിസ്താനും ഇന്ത്യയുമായുളള സൗഹൃദം കശ്മീരിന്റെ സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമാണെന്നും സിറാജ് ഉള്‍ ഹഖ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.