1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2012

പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് പ്രഖ്യാപിച്ച ഹിതപരിശോധന ബഹിഷ്കരിക്കാന്‍ സിറിയന്‍ പ്രതിപക്ഷം തീരുമാനിച്ചു. ഇതിനിടെ ഇന്നലെ ഹമാ, ദേരാ നഗരങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഏകകക്ഷി ഭരണത്തിന് അറുതിവരുത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന പുതിയ കരടുഭരണഘടന സംബന്ധിച്ചാണ് 26ന് ഹിതപരിശോധന നടത്തുന്നത്.

അസാദിനെ താഴെയിറക്കാനുള്ള സമരം ശക്തിപ്പെടുത്താനും ഹിതപരിശോധനാ വോട്ടെടുപ്പ് ബഹിഷ്കരിക്കാനും പ്രമുഖ പ്രതിപക്ഷ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഏകാധിപത്യ ഭരണകൂടം തയാറാക്കിയ ഒരു നയരേഖയില്‍ കവിഞ്ഞൊന്നുമല്ല നിര്‍ദിഷ്ട കരടുഭരണഘടനയെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു.

സിറിയയില്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനു നടപടിയെടുക്കാത്ത അസാദ് ഭരണകൂടം കൊണ്ടുവന്ന ഹിതപരിശോധനാ നിര്‍ദേശത്തെ യുഎസ് പുച്ഛിച്ചു തള്ളി. ഹിതപരിശോധനാ നിര്‍ദേശത്തെ റഷ്യ സ്വാഗതം ചെയ്തു. യുഎന്‍ ജനറല്‍ അസംബ്ളിയില്‍ സിറിയയ്ക്കെതിരേ അവതരിപ്പിക്കുന്ന പ്രമേയത്തില്‍ വോട്ടിംഗ് നടക്കാനിരിക്കേയാണ് ഹിതപരിശോധനാ നിര്‍ദേശത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.