അറബ് ലീഗ് നിരീക്ഷക സംഘത്തിന്‍റെ കാലാവധി ഒരു മാസം കൂടി നീട്ടാനുളള തീരുമാനം സിറിയ അംഗീകരിച്ചു. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ലക്ഷ്യവുമായി കഴിഞ്ഞ ഡിസംബറിലാണു സംഘം എത്തിയത്.
രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ദൗത്യ സംഘത്തിനു വലിയ പങ്കു വഹിക്കാനാകുമെന്നു സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. ഇപ്പോള്‍ സിറിയയില്‍ സേവനം അനുഷ്ഠിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സേനയ്ക്കൊപ്പം സഹകരിക്കാന്‍ ഫ്രാന്‍സും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം സിറിയയിലെ അറബ് നിരീക്ഷക സംഘത്തില്‍ നിന്നു പിന്മാറാന്‍ ജിസിസി രാജ്യങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഇതു സമാധാന ദൗത്യത്തെ ബാധിക്കില്ലെന്ന് അറബ് ലീഗ് വിലയിരുത്തി.
കഴിഞ്ഞ ദിവസം വിവിധ പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 60 പേര്‍ കൊല്ലപ്പെട്ടു. അസദ് ഭരണകൂടത്തിനെതിരേ 10 മാസമായി തുടരുന്ന കലാപത്തില്‍ ഇതുവരെ 5,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല