ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി (25/02/2017) ഇന്ന് Thronton Heath Communtiy Center വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും. ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസിസമൂഹവും അതിനെ ഒരുങ്ങിക്കഴിഞ്ഞു .യു.കെ യിലെ തന്നെ ഹൈന്ദവ സമൂഹത്തിന്റെ തന്നെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദി ശിവരാത്രി മഹോത്സവത്തെ എല്ലാവര്‍ഷത്തെയും പോലെ ശിവരാത്രി നൃത്തോത്സവം ആയിട്ടാണ് കൊണ്ടാടുന്നത്. ഇന്ന് വൈകുന്നേരം Thronton Heath Communtiy Center വീണ്ടും ഒരാഘോഷത്തിന്റെ ദിനരാത്രത്തിനായി കാത്തിരിക്കുകയാണ്. ശിവരാത്രിദിനം ഓരോ ഹൈന്ദവ വിശ്വസികള്‍ക്കും വളരെഅധികം പ്രാധാന്യംഏറെയുള്ള ദിവസം തന്നെയാണ്.
ശിവരാത്രി മാഹാത്മ്യം
ദേവാധിദേവനും മഹേശ്വരനും വിശ്വനാഥനും പാപനാശകനും മഹാകാലനുമായ ശിവനെ ഭജിക്കാന് ഉത്തമമായ ദിനമാണ് ശിവരാത്രി ദിനം. ശിവനും രാത്രിയും ചേര്ന്നതാണ് ശിവരാത്രി. ശിവനെന്നാല് നിരാകാരനായ ഈശ്വരനെന്നാണ് അര്ത്ഥം. ശിവന് എന്നാല് നാശമില്ലാത്തവന് എന്നും സര്വ്വമംഗളകാരിയെന്നും അര്ത്ഥഭേദങ്ങളുണ്ട്. രാത്രിയെന്നതുകൊണ്ട് അര്ത്ഥമാക്കുന്നത് മനുഷ്യമനസ്സിലെ അജ്ഞാനാന്ധകാരത്തെയാണ്. ശിവരാത്രി വ്രതത്തിലൂടെയും ജപത്തിലൂടെയും ഈ അന്ധകാരം നീങ്ങി മനസ്സില് ഈശ്വരജ്ഞാനമുണ്ടാകുന്നു. കാമ,ക്രോധ,ലോഭ,മോഹാദികള് അകലുന്നു.
പാലാഴിമഥനത്തില് ഉത്ഭൂതമായ ഹലാഹലം (കാളകൂടം) എന്ന ഘോരവിഷം ലോകരക്ഷയ്ക്കായി ഭഗവാന് ശിവന് പാനം ചെയ്തു.
ഇതു കണ്ട പാര്വ്വതി ദേവി ഭഗവാന്റെ കണ്ഠത്തില് ഞെക്കിപ്പിടിച്ചു. വിഷം ഭഗവാന്റെ ഉളളിലേക്ക് ഇറങ്ങാതിരിക്കാനായിരുന്നു ഇത്. എന്നാല്, വിഷം പുറത്തേക്ക് വീഴാതിരിക്കാന് ശ്രീ മഹാവിഷ്ണുവാകട്ടെ ഭഗവാന്റെ വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ അകത്തേക്കും പുറത്തേക്കും പോകാതെ വിഷം ഭഗവാന്റെ കണ്ഠത്തില് ഉറച്ചു. തത്ഫലമായി ഭഗവാന് നീലകണ്ഠനായി. വിഷം സേവിച്ച ഭഗവാന് ആ രാത്രി ഉറങ്ങാതിരിക്കുവാന് വേണ്ടി ദേവഗണങ്ങള് ശിവനെ പ്രകീര്ത്തിച്ച് ആടിയും പാടിയും ആഘോഷിച്ചു. ഇതിന്റെ സ്മരണയ്ക്കായാണ് ശിവരാത്രി ആഘോഷിക്കുന്നതെന്നും. ശിവരാത്രി ദിവസം വ്രതമെടുത്ത് ഉറക്കമൊഴിഞ്ഞാല് സര്വ്വാഭീഷ്ടസിദ്ധിയുണ്ടാകുമെന്നും വിശാസം.
ശിവരാത്രിയുമായി ബന്ധപ്പെട്ട മറ്റൊരു കഥ പാര്വ്വതീദേവിയുമായി ബന്ധപ്പെട്ടതാണ്. ശിവപ്രീതിക്കായി തപസ്സുചെയ്ത ശ്രീ പാര്വ്വതി ഭഗവത് ദര്ശനത്തിനായി ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. ദേവിയുടെ ഈ പ്രാര്ത്ഥന ഫലം കാണുകയും ചെയ്തു. ആയതിനാല് ശിവരാത്രിദിനം വ്രതമെടുത്ത് ഉറങ്ങാതെ ശിവനെ ഭജിച്ചാല് ആഗ്രഹപൂര്ത്തിയുണ്ടാകുമെന്നും കന്യകമാര്ക്ക് മനസ്സിനിണങ്ങിയ മംഗല്യം നടക്കുമെന്നും വിശ്വാസം. ഇനി മൂന്നാമത് ഒരു ഐതിഹ്യവുമുണ്ട്. അത് ത്രിമൂര്ത്തികളുമായി ബന്ധപ്പെട്ടതാണ്. മഹാവിഷ്ണുവിന്റെ നാഭിയില് നിന്ന് മുളച്ചുവന്ന താമരയില് നിന്ന് ബ്രഹ്മാവ് ജന്മമെടുത്തു. ബ്രഹ്മാവ് ജലപ്പരപ്പിലൂടെ സഞ്ചരിക്കവേ ശ്രീ മഹാവിഷ്ണുവിനെ കണ്ട് ‘നീ ആരാണ്’ എന്ന് ചോദിച്ചു. ‘ഞാന് നിന്റെ പിതാവായ വിഷ്ണുവാണെ’ന്ന് മറുപടിയുണ്ടായി. എന്നാല്, ആ മറുപടി ബ്രഹ്മാവിന് തൃപ്തികരമായി തോന്നിയില്ല. ഒടുവില് ഇരുവരും തമ്മില് തര്ക്കമായി. തര്ക്കം യുദ്ധത്തിന് വഴിവെച്ചു.
ബ്രഹ്മാവ് ബ്രഹ്മാസ്ത്രവും മഹാവിഷ്ണു പാശുപതാസ്ത്രവും പ്രയോഗിച്ചു. പാശുപതാസ്ത്രത്തെ ഉപസംഹരിക്കുവാന് രണ്ടുദേവന്മാര്ക്കും കഴിഞ്ഞില്ല. ഇനിയെന്തെന്ന് ആലോചിച്ചുനില്ക്കുമ്പോള് ഒരു ശിവലിംഗം ഇരുവരുടേയും മദ്ധ്യത്തായി ഉയര്ന്നുവന്നു. ഈ ശിവലിംഗത്തിന്റെ അഗ്രവും കീഴറ്റവും ദൃശ്യമായിരുന്നില്ല. മുകള്ഭാഗം തേടി ബ്രഹ്മദേവനും കീഴ്ഭാഗം തേടി വിഷ്ണുദേവനും യാത്രതിരിച്ചു. യാത്ര വിഫലമായി രണ്ടു പേരും പൂര്വ്വസ്ഥാനത്തുവന്നെത്തി. ആ സമയത്ത് ശിവഭഗവാന് പ്രത്യക്ഷനാവുകയും പാശുപതാസ്ത്രത്തെ പിന്വലിക്കുകയും ചെയ്തു. ഇത് മാഘമാസത്തിലെ (കുംഭം) കറുത്ത പക്ഷത്തില് ചതുര്ദ്ദശി രാത്രിയിലായിരുന്നു. മേലില് പ്രതിവര്ഷം പ്രസ്തുതരാവില് ഉറങ്ങാതെ വ്രതനിഷ്ഠയോടെ ആഘോഷിക്കണമെന്ന് ഭഗവാന് അരുളി. അങ്ങനെയാണത്രേ ശിവരാത്രി ആഘോഷിച്ചു തുടങ്ങിയത്.
ശിവരാത്രി ആഘോഷങ്ങളെ നൃത്തോത്സവം ആയി ആചരിക്കുന്നതിനുള്ള കാരണം കുടി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ വ്യക്തമാക്കുകയുണ്ടായി….മഹാനര്ത്തകനാണ് ശിവന്.108 രീതിയിലുള്ള നൃത്തങ്ങള് ശിവനില് നിന്ന് ആവിര്ഭവിച്ചുവെന്ന് പറയപ്പെടുന്നു.
ജീവജാലങ്ങളെ ദു:ഖത്തില് നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില് ശിവന് കൈലാസത്തില് നൃത്തം ചെയ്യുന്നു.
അതു താണ്ഡവ നൃത്തമാണ്. പാര്‍വതി ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു.
വാദ്യോപകരണമായ ‘ഡമരു’,മുകളിലെ വലതുകൈയില് തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും.വലതു കാല് അപസ്മാരമൂര്ത്തിയെ ചവിട്ടുന്ന നിലയിലാണ്.ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്റെ ശബ്ദത്തില് നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വിശ്വാസം. അഗ്‌നി പ്രളയകാലത്തെ പ്രളയാഗ്‌നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന് കൈ ചലിപ്പിക്കുമ്പോള് സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു എന്നും നാം വിശ്വസിക്കുന്നു…
അപസ്മാരമൂര്ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.
ഈ വര്‍ഷത്തെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കുന്നത് യു.കെ യിലെ തന്നെ അറിയപ്പെടുന്ന ക്ലാസ്സിക്കല്‍ ഡാന്‍സര്‍ ആയ വിനോദ് നായര്‍ ആണ് അദ്ദേഹത്തിനോടൊപ്പം ഈ നൃത്തോത്സവത്തില്‍ യു കെ യിലെ തന്നെ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ അതുല്യ പ്രതിഭകള്‍ ആയ Ms Sankari ,Ms Nikitha ,Ms Poorna, Ms Amrita ,Ms Asha Unnithan എന്നിവരോടൊപ്പം Upahar School of Dance ലെ കുട്ടികളും,പൗര്‍ണമി ആര്‍ട്‌സിലെ കുട്ടികളും ഒന്നിച്ചു ചേരുമ്പോള്‍ ഈ കലാസന്ധ്യ ധാരാളം കലാകാരന്മാരും അണിനിരക്കുമ്പോള്‍ ഈ നൃത്തോത്സവവും ഒരുവേരിട്ടനുഭവം സമ്മാനിക്കുമെന്ന് കരുതാം.
കുടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,
07828137478, 07519135993, 07932635935.
Date: 28/01/2017
Venue Details: 731735, London Road, Thornton Heath, Croydon. CR76AU
Email: londonhinduaikyavedi@gmail.com
Facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല