സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കം കാണാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈകളില്‍ ഇരുന്ന് എഴുന്നുള്ളി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ട് പോകുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം മറികടക്കുന്നതിനാണ് ചൗഹാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആശ്രയിച്ചത്. അതേസമയം സുരക്ഷാ ഉദ്യോഥസ്ഥരെ കൊണ്ട് തന്നെ എടുപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളുകളും വ്യാപകമായി.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ പാമ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടം ഉണ്ടാകതിരിക്കാനാണ് മുഖ്യമന്ത്രിയെ എടുത്ത് മറുകര എത്തിച്ചതെന്നാണ് കളക്ടറുടെയും പോലീസ് മേധാവിയുടെയും വിശദീകരണം. വെള്ളപ്പൊക്ക ബാധിതമായ രേവ, സത്‌ന, പന്ന ജില്ലകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല