സ്വന്തം ലേഖകന്‍: അഞ്ചു കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേനയുടെ ആഗ്ര ഘടകം. അഞ്ചു കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവരെ പാരിതോഷികം കൊടുക്കുമെന്നാണ് സേനയുടെ ആഗ്ര ഘടകം പ്രഖ്യാപിച്ചത്.
ഹിന്ദു ജനസംഖ്യാ വളര്‍ച്ച കുറയുന്നുവെന്ന സെന്‍സസിലെ വിവരത്തെത്തുടര്‍ന്നാണ് സമ്മാനമേര്‍പ്പെടുത്തുന്നതെന്ന് സേനയുടെ ജില്ലാ അധ്യക്ഷന്‍ വീണു ലാവണ്യ പറഞ്ഞു. 20102015 കാലയളവില്‍ അഞ്ചു കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്കാണ് സമ്മാനമായി രണ്ട് ലക്ഷം രൂപ നല്‍കുക.
മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ തുക കൈമാറുമെന്ന് സേന അറിയിച്ചു. മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച ശിവസേന ബഹുഭാര്യത്വം തടയാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല