സ്വന്തം ലേഖകന്‍: ഒരേ തസ്തികയില്‍ വനിതാ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം; സ്വമേധയാ ശമ്പളം കുറയ്ക്കാന്‍ ഒരുങ്ങി ബിബിസിയിലെ പുരുഷ ജീവനക്കാര്‍. നേരത്തെ ഇക്കാര്യത്തില്‍ പ്രതിഷേധിച്ചു ബിബിസിയുടെ ചൈന എഡിറ്റര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുരുഷ ജീവനക്കാര്‍ സ്വമേധയാ ശമ്പളം കുറയ്ക്കുന്നത്. ബിബിസിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഹ്യു എഡ്‌വാര്‍ഡ്‌സ്, നിക്കി കാമ്പല്‍, ജോണ്‍ ഹംഫ്രിസ്, ജോണ്‍ സോപല്‍, നിക് റോബിന്‍സണ്‍, ജെര്‍മി വിനെ എന്നിവരാണ് ശമ്പളം കുറയ്ക്കുന്നതിനു തയാറായത്.
ബിബിസിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസിയുടെ രാജിയാണ് പുതിയ വിവാദത്തിനു തുടക്കമിട്ടത്. ഈ പ്രശ്‌നം പരിഹരിക്കണം, താന്‍ തന്റെ വനിതാ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതായും ജെര്‍മി വിനെ പറഞ്ഞു. ശമ്പളം കുറ!യ്ക്കാന്‍ തീരുമാനമെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃതജ്ഞത അറിയിക്കുന്നതായി ബിബിസി പ്രസ്താവനയില്‍ പറഞ്ഞു. ഇവര്‍ ഉല്‍കൃഷ്ഠരായ മാധ്യപ്രവര്‍ത്തകരും അവതാരകരുമാണ്. ബിബിസിയില്‍ ഇവര്‍ ജോലിചെയ്യുന്നു എന്നത് തങ്ങള്‍ക്ക് അഭിമാനകരമാണെന്നും പ്രസ്താവന പറയുന്നു.
വര്‍ഷത്തില്‍ ഒന്നര ലക്ഷം പൗണ്ടില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നവരുടെ പട്ടിക പുറത്തു വിട്ടതോടെയാണ് ബിബിസിയിലെ ശമ്പളവിവേചത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നത്. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ എഡിറ്റര്‍മാര്‍ അതേ തസ്തികയിലുള്ള വനിതകളേക്കാള്‍ ഇരട്ടിയിലധികം ശമ്പളം വാങ്ങുന്നതായി ബിബിസി ജൂലൈയില്‍ പുറത്തുവിട്ട പട്ടികയില്‍ വെളിപ്പെട്ടിരുന്നു. കമ്പനിയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതയ്ക്കു കിട്ടുന്നതിന്റെ അഞ്ചിരട്ടിയാണു പുരുഷ സഹപ്രവര്‍ത്തകനു ലഭിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല