കവന്‍ട്രി: കേരളത്തില്‍ പ്രധാന മുരുകാ ക്ഷേത്രങ്ങളില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി കാവടിയാട്ടത്തിന്റെ നാളുകള്‍ എത്തവേ യുകെ യിലും മുരുക പ്രഭാവം വിളിച്ചറിയിച്ചു കവന്‍ട്രി ഹിന്ദു സമാജം ആഘോഷത്തിന് തയ്യാറെടുക്കുന്നു . ഈ വര്‍ഷത്തെ സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്ന ഞായറാഴ്ച സംഘടിപ്പിച്ചിരിക്കുന്ന ഭജന്‍ സത്‌സംഗത്തില്‍ മുരുക കീര്‍ത്തനങ്ങളും കഥയും വേല്‍മുരുകന്റെ അവതാര ലക്ഷ്യവും ഒക്കെ അവതരിപ്പിച്ചാണ് ആഘോഷം . കൂടാതെ കുരുന്നുകള്‍ മുരുകനെയും കാവടിയാട്ടത്തെയും നിറങ്ങളില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ വെത്യസ്തമായ ഒരാഘോഷം തന്നെയാകും ഇതിനു പ്രധാന കോ ഓഡിനേറ്റര്‍ അനില്‍ പിള്ള അറിയിച്ചു . യുകെ യില്‍ തന്നെ മലയാളി സമൂഹത്തില്‍ ഇതാദ്യമായാണ് സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്നതെന്നു കരുതപ്പെടുന്നു . കേരളത്തില്‍ തൃശൂര്‍ , പാലക്കാട് , ഭാഗങ്ങളില്‍ ഉള്ള നിരവധി മുരുകാ ക്ഷേത്രങ്ങളില്‍ നടക്കുന്ന കാവടി മഹോത്സവവും സ്‌കന്ദ ഷഷ്ഠി വ്രതവും ഏറെ പ്രധാനമാണ് . ഹൈന്ദവ ചടങ്ങുകളും ആചാരങ്ങളും അന്യം നില്‍ക്കാതെ പുതു തലമുറയ്ക്ക് പകരുന്നതിന്റെ ഭാഗമായാണ് ഈ ആഘോഷം സ്‌കന്ദ ഷഷ്ഠി നാളില് തന്നെ സംഘടിപ്പിക്കുന്നത്.
പുരാണങ്ങളെയും ഇതിഹാസങ്ങളെയും പരിചയപ്പെടുത്തുന്ന കഥാസദസ്സില്‍ ഇത്തവണ രസികന്‍ കഥയുമായി എത്തുന്നത് സുഭാഷ് നായരാണ് . മുതിര്‍ന്നവര്‍ കണ്ടെത്തുന്ന കഥകളില്‍ നിന്നുള്ള ജീവിത പാഠം കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്ന രീതിയാണ് കഥാ സദസ്സില്‍ ആവിഷ്‌കരിച്ചിരിക്കുന്നത് . കുട്ടികളെ കൊണ്ട് കഥ പറയിക്കുന്ന രീതിയും ഈ മാസം മുതല്‍ ആരംഭിക്കുകയാണ് . ആദ്യ കഥ ആദിത്യ ശ്രീ അവതരിപ്പിക്കും . ഇതോടൊപ്പം ഈ മാസം മുതല്‍ കുട്ടികളുടെ നേത്രത്വത്തില്‍ ഓംകാരം ജപിച്ചു മനസിനെ ശാന്തമാക്കി ഏകാഗ്രത ശീലിപ്പിച്ചു , സമൂഹ കീര്‍ത്തനം ചൊല്ലിപ്പിക്കുന്ന രീതിയും നടപ്പാക്കുകയാണ് . സ്‌കന്ദ ഷഷ്ഠിയുടെ പ്രാധാന്യം വക്തമാക്കുന്ന തരത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ചിത്ര രചന മത്സരത്തില്‍ സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് മത്സരത്തിന്റെ കോ ഓഡിനേറ്റര്‍ ആയ ദിവ്യ സുഭാഷ് അറിയിച്ചു . മുരുകനും കാര്‍ത്തികേയനും സുബ്രഹ്മണ്യനും വേലായുധനും ഒക്കെയായി പുരാണകളില്‍ നിറയുന്ന ശിവ സുതനെ കുട്ടികളെ പരിചയപ്പെടുത്താന്‍ കാവടിയും മുരുകനും എന്ന ആശയമാണ് ചിത്ര രചനയ്ക്ക് നല്‍കിയിരിക്കുന്നത് .
ദേവ സേനയുടെ സൈന്യാധിപന്‍ ആയി അറിയപ്പെടുന്ന മുരുകന്‍ ആറു ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ അസുരനായ സുരപദ്മനെ വധിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് സ്‌കന്ദ ഷഷ്ഠി ആഘോഷം . ഇതിനായി ആറു ദിവസം വൃതം എടുത്താണ് ഭക്തര്‍ സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്നത് . സ്‌കന്ദ ഷഷ്ഠി വൃതം എടുക്കുന്നവര്‍ക്ക് സകല സൗഭാഗ്യങ്ങളും ഉണ്ടാകുമെന്നു പുരാണം പറയുന്നു . ദീപാവലി നാളിനു തൊട്ടു പിറ്റേന്നാണ് വൃതം ആരംഭിക്കുന്നത് . ദീപാവലി നാളിനു ശേഷമുള്ള അമാവാസി ( കറുത്ത വാവ് ) ദിവസം മുരുകന്‍ യുദ്ധം ആരംഭിച്ചതിന്റെ ഓര്‍മ്മ കൂടിയാണ് സ്‌കന്ദ ഷഷ്ഠി വൃതം .
മതപരമായ കൂട്ടായ്മ എന്നതിനേക്കാള്‍ ഉപരി ഹൈന്ദവ പാരമ്പര്യത്തെ അടുത്തറിഞ്ഞു അറിവിന്റെ ലോകത്തു കൂടുതല്‍ വിശാലമായ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നത് . കുട്ടികള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട് . ഏകദേശം 50 ഓളം അംഗങ്ങളാണ് പതിവായി സത്‌സംഗത്തില്‍ പങ്കെടുക്കുന്നതു . കവന്റ്രി , നനീട്ടന്‍ , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ, ലെസ്റ്റര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‌പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക് : ദിനേശ് കവന്‍ട്രി 07727218941 covhindu@gmail.com
address 140, woodway lane, covntery, cv2 2ej
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല